തിരുവനന്തപുരം: കേരളത്തിൽ സ്വർണവില തുടർച്ചയായ നാലാം ദിവസവും കുതിച്ചുയർന്ന് ഒന്നര മാസത്തിനിടയിലെ ഉയർന്ന നിരക്കിലെത്തി. 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് ഇന്ന് 120 രൂപ കൂടി 1,09,920 രൂപയായി. 18, 14, 9 കാരറ്റ് സ്വർണത്തിന്റെയും വെള്ളിയുടെയും നിരക്കുകളിലും ഇന്ന് വർധന രേഖപ്പെടുത്തി.
18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 15 രൂപ ഉയർന്ന് പുതിയ വില 11,290 രൂപയായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ക്ക് ഉപയോഗിക്കുന്ന 14 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 10 രൂപ കൂടി 8,795 രൂപയിലേക്കും എത്തിച്ചേർന്നു. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 5 രൂപ വർധിച്ച് 5,670 രൂപയായും രേഖപ്പെടുത്തി.
അതേസമയം ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ നിരക്ക് 240 രൂപയാണ്. ആനുപാതികമായി 10 ഗ്രാം വെള്ളിക്ക് 2,400 രൂപയായും 100 ഗ്രാം വെള്ളിക്ക് 24,000 രൂപയായും ഒരു കിലോഗ്രാം വെള്ളിക്ക് 2,40,000 രൂപയായും വെള്ളിയാഴ്ചത്തെ വ്യാപാരത്തില്‍ രേഖപ്പെടുത്തി.
SUMMARY: Gold rate is increased
















