ജയിലിൽ മൊബൈൽ പിടിച്ചെടുത്ത് പോലീസ്; പ്രജ്ജ്വൽ രേവണ്ണയുയെ ജനറൽ സെല്ലിലേക്ക് മാറ്റി 

ബെംഗളൂരു: പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ബലാത്സംഗക്കുറ്റത്തിന് ജീവപര്യന്തം തടവുശിക്ഷയനുഭവിക്കുന്ന ജെ.ഡി.എസിന്റെ ഹാസനിലെ മുൻ എം.പി. പ്രജ്ജ്വൽ രേവണ്ണയെ ജനറൽ സെല്ലിലേക്ക് മാറ്റി. പ്രജ്ജ്വലിന്റെ പക്കൽ നിന്ന് സെൻട്രൽ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിൽ മൊബൈൽ ഫോണും പെൻഡ്രൈവും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ജയിലിലെ പ്രജ്ജ്വലിന്റെ തടവുമുറിയിൽ സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് മൊബൈൽ ഫോൺ കണ്ടെടുത്തത്. സമാനമായ മൂന്ന് ബലാത്സംഗക്കേസുകളും ഒരു തട്ടിക്കൊണ്ടുപോകൽ കേസുംകൂടി നേരിടുന്ന പ്രജ്ജ്വലിന് ഇത് പുതിയ കുരുക്കായി. ജയിലില്‍ വിഐപി പരിഗണനയിൽ കഴിഞ്ഞിരുന്ന പ്രജ്ജ്വലിന് ഇതോടെ പ്രത്യേക സുഖസൗകര്യങ്ങൾ ലഭിക്കുന്നത് അവസാനിച്ചു. ജയിലിൽ ചില തടവുകാർക്ക് വി.ഐ.പി. പരിഗണന ലഭിക്കുന്നുണ്ടെന്നും മൊബൈൽ ഫോൺ പോലുള്ളവ നിർബാധം ഉപയോഗിക്കുന്നുണ്ടെന്നും വിവരം ലഭിച്ചതിനെത്തുടർന്നാണ് സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് പരിശോധന നടത്തിയത്.

പരപ്പന അഗ്രഹാര പോലീസ് പ്രജ്ജ്വലിന്റെപേരിൽ പുതിയ കേസ് രജിസ്റ്റർചെയ്തു. സംഭവത്തിൽ അസിസ്റ്റന്റ് ജയിൽ സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്തു. കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയതിനാണ് നടപടി. സെൻട്രൽ ജയിലിന്റെ ചുമതലയുള്ള പോലീസ് സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ് നൽകി.

നേരത്തേ, രേണുകാസ്വാമി കൊലക്കേസിൽ വിചാരണത്തടവുകാരനായ കന്നഡ നടൻ ദർശൻ ഉൾപ്പെടെയുള്ളവർ പരപ്പന ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന്റെയും വി.ഐ.പി. പരിഗണന ലഭിക്കുന്നതിന്റെയും വിവരങ്ങൾ പുറത്തുവന്നിരുന്നു.

കഴിഞ്ഞവർഷം ഓഗസ്റ്റ് രണ്ടിനാണ് പ്രജ്ജ്വലിന് ബെംഗളൂരു കോടതി തടവുശിക്ഷ വിധിച്ചത്. അന്നുമുതൽ പരപ്പന ജയിലിലാണ്. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുപ്രചാരണസമയത്ത് പ്രജ്ജ്വൽ ഉൾപ്പെട്ട അശ്ലീലദൃശ്യങ്ങൾ ഹാസൻ ലോക്‌സഭാ മണ്ഡലത്തിൽ പ്രചരിച്ചിരുന്നു.
SUMMARY: Police seize mobile phone in jail; Prajwal Revannayu shifted to general cell

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണം: ‘ഭീകരപ്രവര്‍ത്തനം’എന്ന് സ്ഥിരീകരിച്ച്‌ യുഎഇ

അബുദാബി: ദുബൈയില്‍ നിന്ന് ടെല്‍ അവീവിലേക്ക് പോയ ഫ്ലൈ ദുബായ് വിമാനത്തിലെ...

ബിജെപിക്ക് തിരിച്ചടി; ആര്‍ ശ്രീലേഖ നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: ആര്‍. ശ്രീലേഖ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത്...

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ചു; അഞ്ച് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

തിരുപ്പതി: ആന്ധ്രപ്രദേശിലെ തിരുപ്പതി ജില്ലയില്‍ സ്വകാര്യ ഫാർമസ്യൂട്ടിക്കല്‍ കമ്പനിയില്‍ ബോയിലർ പൊട്ടിത്തെറിച്ച്‌...

ഏഷ്യൻ ഗെയിംസ്; ഗോള്‍ഫില്‍ ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ച്‌ പ്രണവി ഉർസ്

നഗോയ: 2026 ഏഷ്യൻ ഗെയിംസില്‍ ശനിയാഴ്ച ഇന്ത്യൻ ഗോള്‍ഫ് താരം പ്രണവി...

ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണം; കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു

ദുബായ്: ഫ്ലൈദുബായ് വിമാനത്തില്‍ ക്യാപ്റ്റനെ ആക്രമിക്കുകയും വിമാനം അപകടത്തിലാക്കാൻ ശ്രമിക്കുകയും ചെയ്ത...

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് ഇന്ന് ഒറ്റയടിക്ക് 800...

കേരളസമാജം നെലമംഗല ഓണാഘോഷം; അഖിലേന്ത്യാ വടംവലി മത്സരം നാളെ 

ബെംഗളൂരു: പ്രവാസി മലയാളി കൂട്ടായ്മയായ കേരളസമാജം നെലമംഗലയുടെ 'മിന്നും പൊന്നോണം 2026'...

സൗദിയിലെ നജ്‌റാനില്‍ സ്‌കൂളിന് നേരെ ഹൂതി ആക്രമണം; കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു

റിയാദ്: സൗദിയിലെ നജ്‌റാനില്‍ സ്‌കൂളിന് നേരെ ഹൂതി ആക്രമണം. ഹൂതികള്‍ തൊടുത്തുവിട്ട...

Related Articles

Popular Categories