വായനയുടെയും കലയുടെയും വസന്തോത്സവം: ബുക്ക് ബ്രഹ്‌മ പുസ്തകമേളയ്ക്കും കലാവിപണിക്കും തുടക്കമായി

ബെംഗളൂരു: ബുക്ക് ബ്രഹ്‌മ സാഹിത്യോത്സവം 2026′ -ന്റെ ഭാഗമായി നടക്കുന്ന പുസ്തകമേളയ്ക്കും കലാവിപണിക്കും (ഫ്ലീ മാര്‍ക്കറ്റ്) തുടക്കമായി. സാഹിത്യോത്സവ വേദിയായ ബെംഗളൂരു കോറമംഗലയിലുള്ള സെന്റ് ജോണ്‍സ് ഓഡിറ്റോറിയം കാമ്പസില്‍ വെള്ളിയാഴ്ച രാവിലെ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഡെക്കാന്‍ ഏവിയേഷന്‍, എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി. ആര്‍. ഗോപിനാഥ്,പ്രശസ്ത നടിയും എഴുത്തുകാരിയുമായ സുമന്‍ നഗര്‍ക്കര്‍, നാഡോജ പ്രൊഫ. ഹംപ നാഗരാജയ്യ, കന്നഡ വികസന അതോറിറ്റി പ്രസിഡന്റ് പ്രൊഫ. പുരുഷോത്തമ ബിളിമലെ, ചിന്തകന്‍ പ്രൊഫ. എം. എസ്. ആശാദേവി, കര്‍ണാടക പബ്ലിഷേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. വസുന്ധര ഭൂപതി എന്നിങ്ങനെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തികളും സാഹിത്യകാരന്മാരും മുഖ്യാതിഥികളായി പങ്കെടുത്തു.

ഇത്തവണത്തെ സാഹിത്യോത്സവത്തിന്റെ പ്രധാന സവിശേഷതകളില്‍ ഒന്നാണ് പുസ്തകമേളയും ഫ്ലീ ആന്‍റ് ഹാൻഡിക്രാഫ്റ്റ്സ് മാർക്കറ്റും. പുസ്തകപ്രേമികളെയും പ്രസാധകരെയും ഒരു കുടക്കീഴില്‍ അണിനിരത്തുന്ന മേളയില്‍ മലയാളത്തില്‍ നിന്നും ഡിസി ബുക്സ് അടക്കം ഇന്ത്യയിലെ 15 ഓളം പ്രമുഖ പുസ്തകപ്രസിദ്ധീകരണ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ അണിനിരക്കുന്നുണ്ട്. വിവര്‍ത്തന കൃതികള്‍ അടക്കം മലയാള സാഹിത്യത്തിലെ മികച്ച പുസ്തകങ്ങള്‍ മേളയെ സമ്പന്നമാക്കുന്നുണ്ട്.

ഫ്ലീ ആന്‍റ് ഹാൻഡിക്രാഫ്റ്റ്സ് മാർക്കറ്റില്‍ കരകൗശല വസ്തുക്കള്‍ കൈത്തറി ഉൽപ്പന്നങ്ങള്‍ എന്നിവയുടെ പ്രദർശനാവും വിൽപ്പനയും ഉണ്ടായിരിക്കും, കൂടാതെ വിവിധ വിഭവങ്ങള്‍ സജ്ജമാക്കിയ പ്രത്യേക ഫുഡ് കോർട്ടും ഒരുക്കിയിട്ടുണ്ട്.

മേളയിലെ സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി ഗായിക ശില്‍പ മുഡ്ബിയും രാമക്കയും ചേര്‍ന്ന് അവതരിപ്പിക്കുന്ന ‘രാമക്കയും ഞാനും’ (Ramakka and I) എന്ന പ്രത്യേക പരിപാടി വെള്ളിയാഴ്ച അരങ്ങേറി. വടക്കൻ കർണാടകയിലെ ജോഗ പാരമ്പര്യവും അതുമായി ബന്ധപ്പെട്ട ഇരുവരുടെയും ജീവിതാനുഭവങ്ങളുമായിരുന്നു  പരിപാടിയുടെ പശ്ചാത്തലം. വരും ദിവസങ്ങളില്‍ രാമചന്ദ്ര ഹഡപദ് ആൻഡ് എൻസെംബിൾ, സുനിധി ഗണേഷ് വിത്ത് ദ ഗിഗ് മാൻ ലൈവ് ബാൻഡ് എന്നി സംഗീതപരിപാടികൾ നടക്കും.

‘രാമക്കയും ഞാനും’ എന്ന പരിപാടിയില്‍ നിന്ന്

സാഹിത്യോത്സവത്തിലെ പ്രധാന ഇനമായ  സാഹിത്യപരിപാടികൾ ഓഗസ്റ്റ് 21 മുതൽ 23 വരെ നടക്കും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എഴുത്തുകാരും വായനക്കാരും ചിന്തകരും മൂന്ന് ദിവസങ്ങളിലായി സംവാദങ്ങൾക്കും ചർച്ചകൾക്കും സാഹിത്യാന്വേഷണത്തിനുമായി ഒന്നിച്ചുകൂടും.

ഒൻപത് വ്യത്യസ്ത വേദികളിലായി മൂന്ന് ദിവസങ്ങളിൽ 200-ലധികം ക്യൂറേറ്റഡ് സെഷനുകൾ നടക്കും. 400-ലധികം എഴുത്തുകാർ, കലാകാരന്മാർ, പ്രസാധകർ, വിവിധ വിഷയവിദഗ്ധർ എന്നിവർ കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളെ പ്രതിനിധീകരിച്ച് പങ്കെടുക്കും. സാഹിത്യം, സമൂഹം, സംസ്കാരം, വിവർത്തനം, പ്രസാധനം, കലകൾ തുടങ്ങിയ വിഷയങ്ങളിലായിരിക്കും സംവാദങ്ങൾ.

മലയാളത്തില്‍ നിന്നും എന്‍.എസ് മാധവന്‍, സക്കറിയ, കെ. ആര്‍ മീര, ബെന്ന്യാമിന്‍, ഇ.പി രാജഗോപാലന്‍, കെ. പി രാമനുണ്ണി, സുധാകരന്‍ രാമന്തളി, സന്തോഷ് ഏച്ചിക്കാനം പി വി ഷാജികുമാര്‍, ലിപിന്‍ രാജ്, എം. കെ ഹരികുമാര്‍, ജേക്കബ് എബ്രഹാം ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്നുണ്ട്. കൂടാതെ ബെംഗളൂരുവില്‍ നിന്നുള്ള മലയാളി എഴുത്തുകാരും സാഹിത്യവിരുന്നിന്റെ ഭാഗമാകും.

പ്രഭാഷകരുടെ പൂർണ്ണ പട്ടികയും പരിപാടികളുടെ വിശദാംശങ്ങളും www.bookbrahmalitfest.com–ല്‍ ലഭ്യമാണ്.
SUMMARY: Spring Festival of Reading and Art: Book Brahma Book Fair and Art Market Begins

 

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സൗദിയിലെ നജ്‌റാനില്‍ സ്‌കൂളിന് നേരെ ഹൂതി ആക്രമണം; കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു

റിയാദ്: സൗദിയിലെ നജ്‌റാനില്‍ സ്‌കൂളിന് നേരെ ഹൂതി ആക്രമണം. ഹൂതികള്‍ തൊടുത്തുവിട്ട...

നമ്മ മെട്രോയുടെ ഇന്നത്തെ രാത്രി സർവീസ് സമയം നീട്ടി; അവസാന ട്രെയിൻ രാത്രി 12:20 ന്

ബെംഗളൂരു: നീണ്ട വാരാന്ത്യത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കുമെന്നതിനാൽ ബെംഗളൂരുവിലെ നമ്മ മെട്രോ...

ദസറ, വാൽമീകി ജയന്തി; കർണാടകയിൽ ഒക്ടോബറിൽ ബാങ്കുകൾക്ക് 10 ദിവസം അവധി

ബെംഗളൂരു: ഒക്ടോബർ മാസത്തിൽ കർണാടകയിലെ ബാങ്കുകൾ 10 ദിവസം അവധിയായിരിക്കും. ദേശീയ...

മക്കയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാരുൾപ്പെടെ അഞ്ചുപേർ മരിച്ചു

മക്ക: സൗദി അറേബ്യയിലെ മക്കയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ...

കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് ഇന്ന് യുഡിഎഫ് ഹർത്താൽ

കണ്ണൂര്‍: ശ്രീകണ്ഠാപുരത്ത് നഗരസഭാ ചെയര്‍മാനെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍...

സൗദിയിലെ നജ്‌റാനില്‍ സ്‌കൂളിന് നേരെ ഹൂതി ആക്രമണം; കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു

റിയാദ്: സൗദിയിലെ നജ്‌റാനില്‍ സ്‌കൂളിന് നേരെ ഹൂതി ആക്രമണം. ഹൂതികള്‍ തൊടുത്തുവിട്ട...

നമ്മ മെട്രോയുടെ ഇന്നത്തെ രാത്രി സർവീസ് സമയം നീട്ടി; അവസാന ട്രെയിൻ രാത്രി 12:20 ന്

ബെംഗളൂരു: നീണ്ട വാരാന്ത്യത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കുമെന്നതിനാൽ ബെംഗളൂരുവിലെ നമ്മ മെട്രോ...

ദസറ, വാൽമീകി ജയന്തി; കർണാടകയിൽ ഒക്ടോബറിൽ ബാങ്കുകൾക്ക് 10 ദിവസം അവധി

ബെംഗളൂരു: ഒക്ടോബർ മാസത്തിൽ കർണാടകയിലെ ബാങ്കുകൾ 10 ദിവസം അവധിയായിരിക്കും. ദേശീയ...

മക്കയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാരുൾപ്പെടെ അഞ്ചുപേർ മരിച്ചു

മക്ക: സൗദി അറേബ്യയിലെ മക്കയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ...

കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് ഇന്ന് യുഡിഎഫ് ഹർത്താൽ

കണ്ണൂര്‍: ശ്രീകണ്ഠാപുരത്ത് നഗരസഭാ ചെയര്‍മാനെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍...

കാസറഗോഡ് കുഴൽ കിണർ വണ്ടി വീടിന് മുകളിലേക്ക് മറിഞ്ഞു; രണ്ട് പേർ മരിച്ചു, അപകടം പുലർച്ചയോടെ

കാസറഗോഡ്: കാസറഗോഡ് വെസ്റ്റ് എളേരിയിൽ കുഴൽ കിണർ വണ്ടി വീടിന് മുകളിലേക്ക്...

വായുമലിനീകരണം; ബെംഗളൂരുവിലെ വായുഗുണനിലവാര സൂചിക AQI 135 ആയി ഉയര്‍ന്നു 

ബെംഗളൂരു: സിലിക്കൺ നഗരത്തിൽ വായുമലിനീകരണം വീണ്ടും വർധിക്കുന്നതായി റിപ്പോർട്ട്. ഒക്ടോബർ രണ്ടിന്...

ഗാന്ധിജയന്തി ആഘോഷിച്ച് ബെംഗളൂരുവിലെ മലയാളി സംഘടനകള്‍

ബെംഗളൂരു: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 157-ാമത് ജന്മദിനം സമുചിതമായി ആഘോഷിച്ച് ബെംഗളൂരുവിലെ മലയാളി...

Related Articles

Popular Categories