ബുക്ക് ബ്രഹ്മ സാഹിത്യോത്സവം; ഡിജിറ്റൽ മീഡിയ പാർട്ണറായി ന്യൂസ് ബെംഗളൂരു ഡോട്ട്‌ കോം 

ബെംഗളൂരു: ബെംഗളൂരുവിൽ നടക്കുന്ന മൂന്നാമത് ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിൽ'(#BBLF) ഡിജിറ്റൽ മാധ്യമ പങ്കാളിയായി (Digital Media Partner) ‘ന്യൂസ് ബെംഗളൂരു ഡോട്ട് കോമും’ (newsbengaluru.com). ദേശീയതലത്തിലുള്ള പ്രമുഖ മാധ്യമങ്ങൾക്കൊപ്പമാണ് ബെംഗളൂരു മലയാളികളുടെ പ്രിയപ്പെട്ട വാർത്താ പോർട്ടലായ ‘ന്യൂസ് ബെംഗളൂരു ഡോട്ട് കോമും’ സാഹിത്യോത്സവത്തിന്റെ ഔദ്യോഗിക മാധ്യമ പങ്കാളികളുടെ നിരയിൽ ഇടംപിടിച്ചിരിക്കുന്നത്.

ദക്ഷിണേന്ത്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ള പ്രമുഖ എഴുത്തുകാരും സാഹിത്യപ്രേമികളും പങ്കെടുക്കുന്ന ഈ അക്ഷരോത്സവത്തിന്റെ വാർത്തകളും തത്സമയ വിവരങ്ങളും ഡിജിറ്റൽ ഇടങ്ങളിലൂടെ വായനക്കാരിലേക്ക് എത്തിക്കുന്നതിൽ ന്യൂസ് ബെംഗളൂരു ഡോട്ട് കോം പ്രധാന പങ്കുവഹിക്കും. ഒരു പ്രാദേശിക മലയാളം ഡിജിറ്റൽ മാധ്യമത്തിന് ലഭിക്കുന്ന വലിയൊരു അംഗീകാരം കൂടിയാണിത്.

ബെംഗളൂരു കോറമംഗലയിലുള്ള സെന്റ് ജോണ്‍സ് ഓഡിറ്റോറിയം കാമ്പസിലാണ് പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന സാഹിത്യമേള അരങ്ങേറുന്നത്. സാഹിത്യോത്സവത്തിന്റെ ഭാഗമായി നടക്കുന്ന പുസ്തകമേളയ്ക്കും കലാവിപണിക്കും (ഫ്ലീ മാര്‍ക്കറ്റ്) വെള്ളിയാഴ്ച തുടക്കമായി. സാഹിത്യപരിപാടികൾ ഓഗസ്റ്റ് 21 മുതൽ 23 വരെ നടക്കും. ഒൻപത് വ്യത്യസ്ത വേദികളിലായി മൂന്ന് ദിവസങ്ങളിൽ 200-ലധികം ക്യൂറേറ്റഡ് സെഷനുകൾ നടക്കും. 400-ലധികം എഴുത്തുകാർ, കലാകാരന്മാർ, പ്രസാധകർ, വിവിധ വിഷയവിദഗ്ധർ എന്നിവർ കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നുണ്ട്.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് ഇന്ന് ഒറ്റയടിക്ക് 800...

കേരളസമാജം നെലമംഗല ഓണാഘോഷം; അഖിലേന്ത്യാ വടംവലി മത്സരം നാളെ 

ബെംഗളൂരു: പ്രവാസി മലയാളി കൂട്ടായ്മയായ കേരളസമാജം നെലമംഗലയുടെ 'മിന്നും പൊന്നോണം 2026'...

സൗദിയിലെ നജ്‌റാനില്‍ സ്‌കൂളിന് നേരെ ഹൂതി ആക്രമണം; കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു

റിയാദ്: സൗദിയിലെ നജ്‌റാനില്‍ സ്‌കൂളിന് നേരെ ഹൂതി ആക്രമണം. ഹൂതികള്‍ തൊടുത്തുവിട്ട...

നമ്മ മെട്രോയുടെ ഇന്നത്തെ രാത്രി സർവീസ് സമയം നീട്ടി; അവസാന ട്രെയിൻ രാത്രി 12:20 ന്

ബെംഗളൂരു: നീണ്ട വാരാന്ത്യത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കുമെന്നതിനാൽ ബെംഗളൂരുവിലെ നമ്മ മെട്രോ...

ദസറ, വാൽമീകി ജയന്തി; കർണാടകയിൽ ഒക്ടോബറിൽ ബാങ്കുകൾക്ക് 10 ദിവസം അവധി

ബെംഗളൂരു: ഒക്ടോബർ മാസത്തിൽ കർണാടകയിലെ ബാങ്കുകൾ 10 ദിവസം അവധിയായിരിക്കും. ദേശീയ...

മക്കയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാരുൾപ്പെടെ അഞ്ചുപേർ മരിച്ചു

മക്ക: സൗദി അറേബ്യയിലെ മക്കയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ...

കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് ഇന്ന് യുഡിഎഫ് ഹർത്താൽ

കണ്ണൂര്‍: ശ്രീകണ്ഠാപുരത്ത് നഗരസഭാ ചെയര്‍മാനെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍...

കാസറഗോഡ് കുഴൽ കിണർ വണ്ടി വീടിന് മുകളിലേക്ക് മറിഞ്ഞു; രണ്ട് പേർ മരിച്ചു, അപകടം പുലർച്ചയോടെ

കാസറഗോഡ്: കാസറഗോഡ് വെസ്റ്റ് എളേരിയിൽ കുഴൽ കിണർ വണ്ടി വീടിന് മുകളിലേക്ക്...

Related Articles

Popular Categories