തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസിന്റെ വിചാരണ നടപടികള്‍ ഒരു മാസത്തേക്ക് നിർത്തിവെക്കാൻ ഹൈക്കോടതി നിർദ്ദേശം നല്‍കി. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമന ഉത്തരവ് ഹാജരാക്കാൻ വേണ്ടിയാണ് വിചാരണ നിർത്തിവെച്ചത്.
കേസ് ഇന്ന് പരിഗണിച്ചപ്പോഴാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്. കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. സന്തോഷിനെ നിയമിക്കാൻ ആഭ്യന്തരവകുപ്പ് തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച നിയമന ഉത്തരവ് കോടതിയില്‍ സമർപ്പിക്കാത്തതിനെ തുടർന്നാണ് വിചാരണ നടപടികള്‍ മാറ്റിവെക്കാൻ കോടതി ഉത്തരവിട്ടത്.
ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ പ്രതിയായ കേസിന്റെ വിചാരണ തിരുവന്തപുരം സെഷന്‍സ് കോടതിയിലാണ് നടക്കുന്നത്. ആറ് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിചാരണ ആരംഭിച്ചത്. 2019 ഓഗസ്റ്റ് 3 ന് പുലര്‍ച്ചെ മ്യൂസിയം ജംഗ്ഷനു സമീപമാണ് അപകടമുണ്ടായത്. നേരത്തെ, വിചാരണക്കോടതി മാറ്റിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് നല്‍കിയിരുന്നു.
SUMMARY: K.M. Basheer murder case: High Court orders suspension of trial proceedings for one month.
















