ഷാര്‍ജയില്‍ മലയാളിയായ ഏഴ് വയസുകാരി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

ഷാർജ: മലയാളി ബാലിക ഷാര്‍ജയിലെ ഫ്‌ളാറ്റിലെ മൂന്നാം നിലയില്‍ നിന്ന് വീണ് മരിച്ചു. കാസറഗോഡ് മൊഗ്രാല്‍ സ്വദേശി മുബാറക് അലിയുടെ മകള്‍ സഫയാണ് മരിച്ചത്. 7 വയസായിരുന്നു. ഇന്ന് രാവിലെ ഷാര്‍ജ അല്‍ നബ്ബയിലാണ് അപകടം. കുട്ടിയുടെ മാതാവ് മുര്‍ഷിദ ജോലിക്ക് പോയിരുന്നതിനാല്‍ പിതാവ് മുബാറക് മാത്രമേ ഫ്‌ലാറ്റിലുണ്ടായിരുന്നുള്ളൂ. മുറിയില്‍ കളിച്ചുകൊണ്ടിരുന്ന സഫ ജനാലവഴി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നു.

ഗുരുതര പരുക്കേറ്റ കുട്ടിയെ ഉടന്‍ അല്‍ ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പിതാവ് മുബാറക് ദുബൈ ആശുപത്രിയില്‍ ലാബ് ടെക്‌നിഷ്യനാണ്. മുര്‍ഷിദ ഷാര്‍ജയിലെ റിയല്‍ എസ്റ്റേറ്റ് കമ്പനി ജീവനക്കാരിയാണ്. കുടുംബം വേലനവധിക്ക് നാട്ടില്‍ പോയി തിരിച്ചു വന്നത് കഴിഞ്ഞദിവസമാണ്. മൃതദേഹം അല്‍ ഖാസിമി ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. കഴിഞ്ഞ 8 വര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുന്ന ദമ്പതികളുടെ ഏക മകളാണ് സഫ.

SUMMARY: A seven-year-old Malayali girl died after falling from a building in Sharjah

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബുക്ക് ബ്രഹ്മയിൽ മലയാള സെഷനുകൾക്ക് മികച്ച പ്രതികരണം

ബെംഗളൂരു: ബെംഗളൂരുവിൽ മൂന്ന് ദിവസങ്ങളിലായി നടന്ന ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിൽ മലയാളം...

നിതിൻ രാജിന്റെ മരണം: അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡി വൈ എസ് പി സുധീര്‍ കല്ലന് സസ്പെൻഷൻ

കണ്ണൂർ: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിയായിരുന്ന നിതിന്‍...

കേന്ദ്രസര്‍ക്കാര്‍ വാക്ക് പാലിച്ചില്ല; വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച്‌ സിജെപി

ഡല്‍ഹി: കോക്രോച്ച്‌ ജനത പാര്‍ട്ടി (സിജെപി) വീണ്ടും സമരത്തിനൊരുങ്ങുന്നു. ജന്തര്‍ മന്തര്‍...

തെരുവ് നായ്ക്കളുടെ ദയാവധം: മാര്‍ഗനിര്‍ദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

തിരുവനന്തപുരം: ആക്രമണകാരികളായ തെരുവുനായകള്‍ക്ക് ദയാവധം അനുവദിച്ചുകൊണ്ടുള്ള തദേശവകുപ്പ് മാർഗനിർദേശം പുറത്തിറക്കി. സുപ്രിംകോടതി...

കനത്ത മഴ; ഡല്‍ഹി വിമാനത്താവളത്തിലേക്ക് എത്തിയ 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ന്യൂഡൽഹി: കനത്ത മഴയില്‍ മുങ്ങി രാജ്യതലസ്ഥാനമായ ഡല്‍ഹി. മഴയും ഇടിമിന്നലും ഉണ്ടായതിനെ...

കോതമംഗലം എസ്‌എച്ച്‌ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുൻ ആയങ്കിക്ക് ജാമ്യം

കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസില്‍...

യുക്രെയ്‌നിലെ കപ്പല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അഖില്‍ ജോയലിൻ്റെ ഭൗതിക ശരീരം വീട്ടിലെത്തിച്ചു

കാസറഗോഡ്: യുക്രെയ്‌നില്‍ ചരക്കുകപ്പലിന് നേരേയുണ്ടായ റഷ്യൻ ആക്രമണത്തില്‍ കൊല്ലപ്പെട്ട കാസറഗോഡ് വെള്ളരിക്കുണ്ട്...

കണ്ണൂരിൽ ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരുക്ക്

കണ്ണൂർ: കല്ല്യാശേരിയില്‍ ദേശീയപാതയില്‍ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരുക്കേറ്റു....

Related Articles

Popular Categories