യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വൈറ്റ്ടോപ്പിങ്ങ് ജോലികള്‍ക്കായി റേസ് കോഴ്സ് റോഡ് ഇന്ന് മുതൽ 2 മാസത്തേക്ക് അടയ്ക്കും

ബെംഗളൂരു: വൈറ്റ്‌ടോപ്പിങ്ങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മജസ്റ്റിക്കിനെ മല്ലേശ്വരം, ശിവാജിനഗര്‍ എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡായ റേസ് കോഴ്‌സ് റോഡ് ഇന്ന് മുതല്‍ 2 മാസത്തേക്ക് അടച്ചിടും.

ഏകദേശം 15 ദിവസത്തെ വീതമുള്ള നാല് ഘട്ടങ്ങളിലായാണ് വൈറ്റ്‌ടോപ്പിങ്ങ് പ്രവൃത്തി നടക്കുക, പുതിയ മഴവെള്ള ഡ്രെയിനേജ്, മലിനജല ലൈന്‍, മറ്റ് യൂട്ടിലിറ്റി ജോലികള്‍ എന്നിവയുടെ നിര്‍മ്മാണം ഇതില്‍ ഉള്‍പ്പെടും. ആദ്യ രണ്ട് ഘട്ടങ്ങള്‍ 30 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഒന്നാം ഘട്ടത്തില്‍ മയൂര ഹോട്ടല്‍ ജംക്ഷന്‍ മുതല്‍ ഹരേകൃഷ്ണ റോഡ് ജംക്ഷന്‍ വരെയുള്ള ഭാഗമാണ് അടച്ചിടുന്നത്. ഇതിലൂടെ വരുന്ന ബിഎംടിസി ബസുകള്‍ ഉള്‍പ്പെടെ റേസ് വ്യൂ ജംക്ഷനില്‍ നിന്ന് വലതു തിരിഞ്ഞു പോകണം. ട്രൈലൈറ്റ് ജംഗ്ഷനില്‍ നിന്ന് റേസ് വ്യൂ ജംഗ്ഷനിലേക്ക് പോകുന്ന വാഹനങ്ങള്‍ ഇടത്തേക്ക് തിരിയാന്‍ അനുവദിക്കില്ല. ഹരേ കൃഷ്ണ റോഡ്, ഗുരുരാജ ജംഗ്ഷന്‍, ശിവാനന്ദ ജംഗ്ഷന്‍ വഴി സഞ്ചരിച്ച് കുമാരകൃപ റോഡ് വഴി റേസ് കോഴ്സ് റോഡില്‍ എത്തണം. മജസ്റ്റിക്കിലേക്ക് പോകുന്ന വാഹനങ്ങള്‍ ഹരേ കൃഷ്ണ റോഡ്, എസ്സി റോഡ്, ശിവാനന്ദ ഫ്‌ലൈഓവര്‍ എന്നിവ ഉപയോഗിക്കണം.

രണ്ടാം ഘട്ടത്തില്‍, മൗര്യ ഹോട്ടല്‍ ജംഗ്ഷനും ഓള്‍ഡ് ജെഡിഎസ് ജംഗ്ഷനും ഇടയിലുള്ള പാതയുടെ ഇടതുവശം അടച്ചിടും. റേസ് കോഴ്സ് റോഡുമായി വീണ്ടും ബന്ധപ്പെടുന്നതിന് വാഹനങ്ങള്‍ ആനന്ദ് റാവു സര്‍ക്കിള്‍, ലൂപ്പ് റോഡ് എന്നിവ വഴി തിരിച്ചുവിടും. 60 ദിവസത്തെ പ്രവൃത്തി കാലയളവില്‍ കാലതാമസം ഒഴിവാക്കാന്‍ വാഹനമോടിക്കുന്നവര്‍ വഴിതിരിച്ചുവിടല്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.
SUMMARY: Race Course Road will be closed for 2 months from today for whitetopping works

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സിജെപി പ്രക്ഷോഭം: ഡല്‍ഹിയിലേക്കുള്ള വിമാന ടിക്കറ്റിന്‍റെ വില ഇരട്ടിയായി

ഡൽഹി: സിജെപി പ്രക്ഷോഭത്തെത്തുടർന്ന് ഡല്‍ഹിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതായി...

സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി; ദേശീയപാത നാട്ടിക ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് വീണ്ടും ആരംഭിച്ചു

തൃശൂര്‍: നാട്ടിക ടോള്‍ പ്ലാസയില്‍ വീണ്ടും ടോള്‍ പിരിവ് ആരംഭിക്കാന്‍ നീക്കം....

ഡല്‍ഹിയില്‍ സിപിഐഎം നേതാക്കള്‍ കസ്റ്റഡിയില്‍; പിണറായി വിജയനടക്കമുള്ള പ്രമുഖരെ തടഞ്ഞു

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച സിപിഎം...

അഭിജിത് ദീപ്കെ കസ്റ്റഡിയിൽ; പോലീസ് വിമാനത്തിൽ കയറി തടവിലാക്കി

ന്യൂഡൽഹി: പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാ‌ർട്ടി സ്ഥാപകൻ അഭിജിത്...

കാറിനു പിന്നില്‍ ഇടിച്ച ബൈക്കില്‍ നിന്നു തെറിച്ചു വീണ യുവതി ലോറികയറി മരിച്ചു

ഇടുക്കി: കാറിനു പിന്നില്‍ ഇടിച്ച ബൈക്കില്‍ നിന്നു താഴെ വീണ യുവതി...

സ്വർണവിലയില്‍ വീണ്ടും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ്. ഇന്ന് കേരളത്തില്‍ 22 കാരറ്റ്...

മുത്തങ്ങ സമരം; പോലീസ് മര്‍ദനമേറ്റ കെ.കെ സുരേന്ദ്രന് 12.5 ലക്ഷം നഷ്ടപരിഹാരം നല്‍കാൻ ഉത്തരവ്

തിരുവനന്തപുരം: മുത്തങ്ങ സമരത്തിനിടെ പൊലീസ് മർദനമേറ്റ കെ.കെ സുരേന്ദ്രന് 12.5 ലക്ഷം...

Related Articles

Popular Categories