ഹോര്‍മൂസില്‍ വീണ്ടും യുഎസ് വ്യോമാക്രമണം; ഇറാന്റെ സൈനിക കേന്ദ്രങ്ങൾ തകർത്തു

വാഷിങ്ടൺ: ഇറാനുനേരെ വീണ്ടും വ്യോമാക്രമണം നടത്തി യു.എസ്. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ലാറക് ദ്വീപിലെ ഇറാനിയൻ സൈനിക കേന്ദ്രങ്ങൾക്കുനേരെയാണ് ആക്രമണം. ഹോർമുസിൽ കടൽമൈനുകൾ വിന്യസിക്കാൻ ഇറാൻ റെവല്യൂഷണറി ഗാർഡ്സ് (ഐ.ആർ.ജി.സി.) റോക്കറ്റുകൾ തയ്യാറാക്കുന്നുവെന്ന വിവരത്തെത്തുടർന്നാണ് ആക്രമണമെന്ന് യു.എസ്. പ്രതികരിച്ചു. ലാറക് ദ്വീപിലെ രണ്ട് ഇറാനിയന്‍ ലോഞ്ചറുകള്‍ യു.എസ് തകര്‍ത്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി തസ്നിം ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ജൂലൈയില്‍ നടത്തിയ രണ്ടാഴ്ച നീണ്ട ആക്രമണത്തിനു ശേഷം ഇതാദ്യമായാണ് അമേരിക്ക വീണ്ടും ഇറാനെ ആക്രമിക്കുന്നത്. ഹോര്‍മുസിനെ സുരക്ഷിതമാക്കുക ലക്ഷ്യമിട്ടാണ് നടപടിയെന്നും, കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കാന്‍ മേഖലയില്‍ സൂക്ഷ്മനിരീക്ഷണം നടത്തുകയാണ്. പുതിയ മൈനുകള്‍ സ്ഥാപിക്കാനുള്ള ശ്രമത്തെ പരാജയപ്പെടുത്തിയെന്നും യുഎസ് അറിയിച്ചു.

അതേസമയം ആക്രമണത്തില്‍ അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ സൈന്യം പ്രതികരിച്ചു. യു എസ് സൈനികമായും സാമ്പത്തികമായും വലിയ വിലനല്‍കേണ്ടിവരുമെന്ന് ഐആര്‍ജിസി മുന്നറിയിപ്പ് നല്‍കി.

SUMMARY: US air strikes again in Hormuz; Iran’s military bases were destroyed

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അൽ-ഹിന്ദ് ഐഎസ് കേസിൽ പ്രതിക്ക് 7 വർഷം കഠിന തടവ്

ബെംഗളൂരു: അൽ-ഹിന്ദ് ഐഎസ് ഭീകര ഗൂഢാലോചന കേസിൽ സയ്യിദ് ഫസിയൂർ റഹ്മാന്...

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

ബെംഗളൂരു: റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിൻ കോച്ചിന്റെ സീറ്റിനടിയിൽ യുവതിയുടെ അർധനഗ്ന മൃതദേഹം...

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു

തിരുവനന്തപുരം: വെങ്ങാനൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. വാഹനം ഓടിച്ചയാളുടെ...

നേപ്പാൾ മിന്നൽ പ്രളയം; 13 മലയാളികൾ കൂടി നാട്ടിലെത്തി, ഏഴു മലയാളികളുടെ വിവരമില്ല

കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽപ്പെട്ട 13 മലയാളികൾ കൂടി സുരക്ഷിതരായി നാട്ടിലെത്തി. കോഴിക്കോട്...

ഓണാവധി കഴി‍ഞ്ഞു, സംസ്ഥാനത്ത് സ്കൂളുകൾ ഇന്ന് തുറക്കും

തിരുവനന്തപുരം: ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും. അതേസമയം എട്ടാം...

ബാറുടമകളിൽനിന്ന് മാസപ്പടി; ഡെപ്യൂട്ടി എക്സൈസ് കമീഷണർ അടക്കം ഏഴു പേർക്ക് സസ്‌പെൻഷൻ

കോട്ടയം: മാസപ്പടി വിവാദത്തിൽ കോട്ടയത്തെ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് സസ്‌പെന്‍ഷന്‍. എക്‌സൈസ്...

റോഡരികില്‍ കളിക്കുകയായിരുന്ന നാലു കുട്ടികള്‍ വാന്‍ ഇടിച്ചു മരിച്ചു

ധര്‍മപുരി: തമിഴ്‌നാട്ടിലെ ധര്‍മപുരിയില്‍ അമിതവേഗത്തിലെത്തിയ മില്‍ക്ക് വാന്‍ ഇടിച്ച് നാല് കുട്ടികള്‍...

ചെസ്സ് ടൂർണമെൻ്റ്

ബെംഗളൂരു: കെഎൻഎസ്എസ് ഇന്ദിരാനഗർ കരയോഗം സംഘടിപ്പിക്കുന്ന എസ് ആർ പിള്ള മെമ്മോറിയൽ...

Related Articles

Popular Categories