പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. കേസിലെ ഒന്നാംപ്രതി ഹുസൈനെ വെറുതെ വിട്ടതിനെതിരേ അപ്പീല്‍ നല്‍കി. ഹൈക്കോടതി തെളിവുകളും സാക്ഷിമൊഴികളും കൃത്യമായി പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രതി നടത്തിയത് ഹീനമായ കുറ്റകൃത്യമാണെന്നും ഹർജിയില്‍ വ്യക്തമാക്കുന്നുണ്ട്.
സംസ്ഥാന സർക്കാരിനായി സ്റ്റാൻഡിങ് കോണ്‍സെല്‍ അല്‍ജോ കെ ജോസഫാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ സമർപ്പിച്ചത്. കേസില്‍ വിചാരണ കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചിരുന്നുവെങ്കിലും പിന്നീട് ഹൈക്കോടതി ഒന്നാം പ്രതി ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തനാക്കുകയായിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ സർക്കാർ നിയമപോരാട്ടം ശക്തമാക്കിയിരിക്കുന്നത്. 2018 ഫെബ്രുവരി 22-നാണ് മാനസികാസ്വാസ്ഥ്യമുള്ള ആദിവാസി യുവാവായ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത്.
SUMMARY: Attappadi Madhu case: State government moves Supreme Court against the acquittal of the first accused, Hussain
















