കേരളത്തിലെത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കൊച്ചി: പോർച്ചുഗല്‍ ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരിയും ‘സി ആർ 7’ ബ്രാൻഡിന്റെ ഡയറക്ടറുമായ എല്‍മ അവൈറോ കേരളത്തിലെത്തി. എല്‍മ അവെയ്‌റോ കേരള മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. ബോബി ചെമ്മണ്ണൂർ ഇന്റർനാഷണല്‍ ജൂവലഴ്സിന്റെ കോഴിക്കോട് ഷോറൂമില്‍ സംഘടിപ്പിച്ച ‘സ്പാർക്കിള്‍ ഡയമണ്ട് ഫെസ്റ്റ്’ ഉദ്ഘാടനം ചെയ്യുന്നതിനായാണ് എല്‍മ എത്തിയത്.

കേരളത്തിലെ റൊണാള്‍ഡോ ആരാധകരുടെ വലിയ പിന്തുണയെക്കുറിച്ച്‌ മുഖ്യമന്ത്രി എല്‍മയോട് സംസാരിച്ചു. കേരളത്തിന്റെ സ്നേഹവും പിന്തുണയും സഹോദരനോട് അറിയിക്കാമെന്ന് എല്‍മ ഉറപ്പുനല്‍കി. റൊണാള്‍ഡോയുടെ കേരളത്തിലെ വലിയ ആരാധകവൃന്ദത്തെക്കുറിച്ച്‌ മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ചയില്‍ വിശദീകരിച്ചു. താനും റൊണാള്‍ഡോയുടെ ആരാധകനാണെന്ന് മുഖ്യമന്ത്രി എല്‍മയോട് പറഞ്ഞു.

മുഖ്യമന്ത്രിയുമൊത്തുള്ള ചിത്രങ്ങളും വീഡിയോകളും എല്‍മ തന്റെ ഇൻസ്റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്. ഇതാദ്യമായാണ് കേരളം സന്ദർശിക്കുന്നതെന്നും രണ്ടുദിവസം ഇവിടെ ഉണ്ടാകുമെന്നും എല്‍മ പറഞ്ഞിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മൂത്ത സഹോദരിയും പോർച്ചുഗീസ് ബിസിനസുകാരിയുമാണ് എല്‍മ.

SUMMARY: Cristiano Ronaldo’s sister Elma has arrived in Kerala and met with the Chief Minister

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ആഗോള ജീവിതത്തിലും മലയാളി സ്വന്തം സംസ്കാരത്തിൽ ഉറച്ചുനിൽക്കണം: അനീസ് സി. സി. ഒ

ബെംഗളൂരു: ആഗോള ജീവിതത്തിന്റെ ഭാഗമായി മാറുമ്പോഴും മലയാളി സ്വന്തം സംസ്കാരത്തിൽനിന്ന് അകന്നുപോകരുതെന്ന്...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം: ചേന്തി അനിലിന് ജാമ്യം

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശനെ വഴിയില്‍ തടഞ്ഞ് അവഹേളിച്ചെന്ന കേസില്‍ അറസ്റ്റിലായ ഡിസിസി...

അമൃതം പൊടിയിലെ പഞ്ചസാര: കുട്ടികളുടെ ആരോഗ്യത്തിന് ഭീഷണിയെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: അങ്കണവാടികള്‍ വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയില്‍ പഞ്ചസാര ചേർക്കുന്നത്...

ലൈഫ് ഭവന പദ്ധതിയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്: വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍

പത്തനംതിട്ട: ലൈഫ് പദ്ധതിയുടെ പേരിൽ വ്യാജരേഖകൾ ചമച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ...

നേപ്പാളിലെ മിന്നല്‍പ്രളയം: മരണസംഖ്യ 1127 ആയി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ പ്രളയത്തിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണ്ണം 1,127 ആയി ഉയർന്നതായി...

പിഎസ്‍സി റാങ്ക് ലിസ്റ്റ് കാലാവധി 6 മാസത്തേക്ക് നീട്ടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: പതിനെട്ട് പിഎസ്‍സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയെന്ന് മുഖ്യമന്ത്രി വിഡി...

ചരിത്രം കുറിച്ച്‌ ശക്തി ശര്‍മ്മ; മെഡിക്കല്‍ ഇതര വിഭാഗത്തില്‍നിന്ന് എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രനേട്ടം കുറിച്ച്‌ എയര്‍ വൈസ് മാര്‍ഷല്‍ ശക്തി...

അട്ടപ്പാടി മധു കേസ്: ഒന്നാം പ്രതി ഹുസൈനെ വെറുതെവിട്ടതിനെതിരെ സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. കേസിലെ ഒന്നാംപ്രതി...

Related Articles

Popular Categories