കൊച്ചി: കൊച്ചിയിൽ സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറണ്ട് പോയി. കെഎസ്ഇബി ഓഫീസേഴ്‌സ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനത്തിലാണ് വൈദ്യുതി മുടങ്ങിയത്. കുറച്ചു സമയം സ്റ്റേജില്‍ തുടര്‍ന്നെങ്കിലും പിന്നീട് ഉദ്ഘാടനം പൂര്‍ത്തിയായതായി പ്രഖ്യാപിച്ച് മന്ത്രി പരിപാടിയില്‍ നിന്ന് മടങ്ങുകയായിരുന്നു. വൈദ്യുതി തടസമുണ്ടായത് ഔദ്യോഗിക ലോഡ്‌ഷെഡിന്റെയോ വൈദ്യുതി നിയന്ത്രണത്തിന്റെയോ ഭാഗമല്ലെന്നും സാങ്കേതിക തകരാറാണെന്നും മന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചു.
അതേസമയം സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണ്. രാവിലെ മുതല്‍ പലസമയത്തായി ഉണ്ടാകുന്ന അപ്രതീക്ഷിത പവര്‍ക്കട്ടില്‍ ഉപജീവനം പോലും മുടങ്ങുന്ന സാഹചര്യത്തിലെത്തിയതോടെ കെഎസ്ഇബിക്കും സര്‍ക്കാരിനുമെതിരെ പ്രതിഷേധം വ്യാപകമായി. പകല്‍ സമയത്തെ കനത്ത ചൂടില്‍ വലയുന്ന ജനത്തിന് ഇരുട്ടടിയാവുകയാണ് ഇടവിട്ടുള്ള കറന്റ് കട്ട്.
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്നും സ്വിച്ച് ഇട്ടതുപോലെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയില്ലെന്നുമാണ് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞത്. അഖിലേന്ത്യാ തലത്തില്‍ തന്നെ ഉത്പാദനം കുറയുകയും ആവശ്യം കൂടുതയും ചെയ്യുമ്പോള്‍ വിതരണം കുറയുമെന്നും മന്ത്രി പറഞ്ഞു. സോളാര്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി രാത്രികാലങ്ങളില്‍ സൂക്ഷിച്ചുവെച്ച് ഉപയോഗിക്കാന്‍ സ്‌കീം ആരംഭിച്ചിട്ടുണ്ടെന്നും കേരളം വൈദ്യുതി ആവശ്യത്തിന്റെ 25 ശതമാനം മാത്രമാണ് സ്വന്തമായി ഉത്പാദിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
SUMMARY: Power went out during Sunny Joseph’s speech; the Minister left after abandoning the speech midway.
















