ഒന്നര വയസുകാരിയെ കൊല്ലാൻ പ്രേരണയായത് ഭര്‍ത്താവിന്റെ വീട്ടിലെ ഒറ്റപ്പെടലെന്ന് പ്രതിയായ അമ്മ

തിരുവനന്തപുരം: വിളവൂർക്കലില്‍ ഒന്നര വയസ്സുകാരിയായ മകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ അമ്മയുടെ അറസ്റ്റ് മലയിൻകീഴ് പോലീസ് രേഖപ്പെടുത്തി. ഭർതൃവീട്ടില്‍ താൻ ഒറ്റപ്പെടല്‍ നേരിട്ടിരുന്നതാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ കാരണമായതെന്ന് ക്രിസ്റ്റി പോലീസിന് മൊഴി നല്‍കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.

ഭർത്താവുമായുള്ള പ്രശ്നങ്ങളും സ്വന്തം വീട്ടില്‍ പോകുന്നത് ഭർത്താവ് വിലക്കിയതുമാണ് കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് യുവതി പറഞ്ഞു. മകളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാനായിരുന്നു ശ്രമമെന്നും, ഇതിനായി ഉറക്കഗുളികകള്‍ കഴിച്ചതായും ക്രിസ്റ്റി പോലീസിനോട് വെളിപ്പെടുത്തി.

നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ക്രിസ്റ്റിയുടെ മൊഴികള്‍ പോലീസ് വിശദമായി പരിശോധിച്ച്‌ വരികയാണ്. യുവതിക്ക് പ്രസവാനന്തര വിഷാദം ഉണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. വിളവൂർക്കല്‍ പൊറ്റയില്‍ അഭിജിത്-ക്രിസ്റ്റി ദമ്പതിമാരുടെ വിവാഹവാർഷിക ദിനത്തിലായിരുന്നു ദാരുണമായ സംഭവം.

വിളവൂർക്കലില്‍ അഭിജിത്ത് – ക്രിസ്റ്റി ദമ്പതികളുടെ മകള്‍ അന്നയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയോടെ ഉറങ്ങിക്കിടന്നിരുന്ന മകള്‍ അന്നയെ ക്രിസ്റ്റി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവദിവസം ക്രിസ്റ്റിയുടെയും ഭർത്താവ് അഭിജിത്തിന്റെയും നാലാം വിവാഹവാർഷികമായിരുന്നു. ഭർത്താവ് ജോലിക്കായി പുറത്തുപോയ സമയത്താണ് വീട്ടില്‍ ദാരുണമായ സംഭവം നടന്നത്.

SUMMARY: The accused mother stated that the isolation she faced at her husband’s home drove her to kill her one-and-a-half-year-old daughter

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഭാര്യ മരിച്ച്‌ ഒരു മാസം തികയും മുമ്പെ ഭര്‍ത്താവും അതേ മുറിയില്‍ ജീവനൊടുക്കി

കാസറഗോഡ്: ജീവനൊടുക്കി ഒരു മാസം തികയും മുമ്പെ ഭർത്താവും അതേ മുറിയില്‍...

മൈസൂരില്‍ സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ഷറഫുദ്ദീന് പരുക്കേറ്റു

മൈസൂരു: നടന്‍ ഷറഫുദ്ദീന് പരുക്കേറ്റു. മൈസൂരില്‍ സിനിമാ ചിത്രീകരണത്തിനിടെയാണ് സംഭവം. സംഘട്ടന...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വർണവിലയില്‍ ഇടിവ്. ഗ്രാമിന് 240 രൂപയുടെ കുറവാണ് ഇന്നുണ്ടായത്....

വേൾഡ് മലയാളി ഫെഡറേഷൻ ബെംഗളൂരു കൗൺസിൽ ഓണാഘോഷം 13 ന്

ബെംഗളൂരു: വേൾഡ് മലയാളി ഫെഡറേഷൻ ബെംഗളൂരു കൗൺസിലിൻ്റെ ഓണാഘോഷം 'ആർപ്പോ ഇർറോ...

നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയം; മരിച്ചവരുടെ എണ്ണം 1,420 ആയി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,420 ആയി. കാണാതായ...

മലപ്പുറം മോര്‍ഫിങ് കേസ്: ജാമ്യത്തിലിറങ്ങിയ പ്രതി ലോഡ്ജില്‍ ജീവനൊടുക്കാൻ ശ്രമിച്ചു

മലപ്പുറം: മലപ്പുറം മോർഫിങ് കേസിലെ പ്രതിയായ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. തിരുവനന്തപുരം...

‘സഹായ 3.0’; ഇനി ശബ്ദസന്ദേശത്തിലൂടെയും പരാതികൾ നൽകാം

ബെംഗളൂരു: നഗരത്തിലെ പൊതുസേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും നൽകുന്നതിനായി...

കോംഗോയില്‍ സ്‌കൂളില്‍ തീപിടിത്തം; വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ 29 പേര്‍ക്ക് ദാരുണാന്ത്യം

ബുക്കാവ്: കിഴക്കൻ ഡെമക്രറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (ഡിആർസി) ബുക്കാവുവിലെ രണ്ട്...

Related Articles

Popular Categories