കേരളത്തിൽ വൈദ്യുതി ഉപഭോഗം റെക്കോഡ് തലത്തില്‍; നിയന്ത്രണം കടുത്തേക്കും

കൊച്ചി: സംസ്ഥാനത്ത് മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം കടുപ്പിക്കാന്‍ സാധ്യത. നിലവിലെ പ്രതിസന്ധി തുടര്‍ന്നാല്‍ രണ്ടുതവണയായി ഏര്‍പ്പെടുത്തുന്ന 25 മിനിറ്റ് നിയന്ത്രണത്തിനു പുറമേ മൂന്നാമതൊരു തവണകൂടി വെട്ടിച്ചുരുക്കല്‍ വന്നേക്കാം. ഇതോടെ നിയന്ത്രണ സമയം ഒന്നേകാല്‍ മണിക്കൂറായി നീളാനാണ് സാധ്യത.

കഴിഞ്ഞ ശനിയാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സെപ്റ്റംബര്‍ മാസത്തിലെ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 9.63 കോടി യൂണിറ്റിലെത്തി. വേനല്‍ക്കാലത്ത് അനുഭവപ്പെടുന്നതിന് സമാനമായ ഊര്‍ജ ഉപയോഗമാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. ആവശ്യകതയില്‍ കുറവുവന്നില്ലെങ്കില്‍ പ്രതിസന്ധി മറികടക്കാന്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കേണ്ടി വരും.

200 മെഗാവാട്ട് വൈദ്യുതിക്കായി മധ്യപ്രദേശുമായി കരാര്‍ ഒപ്പിട്ടിരുന്നെങ്കിലും അവിടെ മിച്ചമുണ്ടായാല്‍ മാത്രം നല്‍കിയാല്‍ മതിയെന്ന വ്യവസ്ഥ കാരണം കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ഈ സഹായം ലഭ്യമായില്ല.സെപ്റ്റംബറിലെ ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ കമ്പനികള്‍ ഉണ്ടാക്കിയ കരാറിന് റഗുലേറ്ററി കമ്മിഷന്‍ അനുമതി നിഷേധിച്ചതും തിരിച്ചടിയായി. രാത്രിയിലെ പ്രതിസന്ധിക്ക് ഇത് വലിയ ആശ്വാസമാകില്ലെന്ന  വിലയിരുത്തലിലാണ് അനുമതി നല്‍കാതിരുന്നത്.

ഉത്തരേന്ത്യയില്‍ വരാനിരിക്കുന്ന നവരാത്രി, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് വൈദ്യുതി ഉപഭോഗം വീണ്ടും വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. ഇത് ഒക്ടോബര്‍ പകുതിയോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി ലഭ്യമാകുന്നതിന് തടസ്സമാകും. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 8.94 കോടി യൂണിറ്റായിരുന്ന പ്രതിദിന ഉപഭോഗമാണ് ഇപ്പോള്‍ 9.63 കോടി യൂണിറ്റായി കുതിച്ചുയര്‍ന്നത്. രാത്രിയിലെ പീക്ക് ഡിമാന്‍ഡ് കഴിഞ്ഞ വര്‍ഷം 4443 മെഗാവാട്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 5045 മെഗാവാട്ടായും വര്‍ധിച്ചിട്ടുണ്ട്.

ദേശീയ തലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയിച്ചത് പ്രകാരമുള്ള 12000 മെഗാവാട്ടിന്റെ കുറവ് പൂർണമായും പരിഹരിക്കാത്ത സാഹചര്യവും നിലനിൽക്കുന്നു. സെൻട്രൽ ജനറേറ്റിംഗ് സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ അപ്രതീക്ഷിത കുറവും അനുഭവപ്പെടുന്നു. കഴിഞ്ഞ ദിവസം രാത്രി 10:30 ന് രേഖപ്പെടുത്തിയ 5349 മെഗാവാട്ട് അനിയന്ത്രിത ഡിമാൻഡ് സാധാരണ വേനൽ കാലങ്ങളിൽ രേഖപ്പെടുത്തിയ ഡിമാൻഡിന് തുല്യമാണ്. മുൻകാലങ്ങളിലെ സെപ്തംബർ മാസത്തെ ഡിമാൻഡിൽ നിന്ന് ഏകദേശം 1100 മെഗാവാട്ട് വരെ കൂടിയെന്നും കെഎസ്ഇബി വ്യക്തമാക്കി.
SUMMARY: Electricity consumption in Kerala hits record levels; restrictions likely to tighten.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ വ്യാജമരുന്ന് ശൃംഖലയ്ക്കെതിരെ എസ്.ഐ.ടി. നടപടി; മെഡിക്കൽ സ്റ്റോർ ഉടമ കസ്റ്റഡിയിൽ

ബെംഗളൂരു: കർണാടകയിൽ വ്യാജമരുന്നുകളുടെ വ്യാപകമായ വിതരണ ശൃംഖല കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം...

കർണാടകയിൽ ബാലവേലക്കെതിരെ വൻ നടപടി; 17,000 സ്ഥാപനങ്ങളിൽ പരിശോധന, 800 കുട്ടികളെ രക്ഷപ്പെടുത്തി

ബെംഗളൂരു: കർണാടകയിൽ ബാലവേലക്കെതിരെ സംസ്ഥാന സർക്കാർ വ്യാപക പരിശോധന ശക്തമാക്കി. നാല്...

ബെംഗളൂരു മെട്രോ: യാത്രക്കാരുടെ എണ്ണം പ്രതീക്ഷിച്ചതിന്റെ മൂന്നിലൊന്ന് മാത്രം

ബെംഗളൂരു: നഗരത്തിലെ മെട്രോ റെയിൽ ശൃംഖല വികസിച്ചുകൊണ്ടിരിക്കുമ്പോഴും പ്രതീക്ഷിച്ച നിലയിലേക്ക് യാത്രക്കാരുടെ...

ഹോർമുസിൽ ഖേഷം ദ്വീപിന് സമീപം ഇരട്ട സ്ഫോടന ശബ്ദം, അമേരിക്ക–ഇറാൻ സംഘർഷം രൂക്ഷം

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപം വൻ...

ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്ക് ഇ​ന്ന് സ​മാ​പ​നം

ന്യൂഡൽഹി: പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ന്യൂഡൽഹിയിൽ സമാപനം. രണ്ടാംദിനത്തിലെ പ്രധാന...

കൈരളി കലാസമിതി ഓണോത്സവം ഇന്ന്

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കൈരളി കലാസമിതിയുടെ ഓണോത്സവം ഇന്ന്...

ബെംഗളൂരുവിൽ പൗരന്മാരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം; തുരഹള്ളി വനമേഖലയിൽ നീക്കം ചെയ്തത് 2 ടൺ മാലിന്യം

ബെംഗളൂരു: നഗരത്തിലെ പരിസ്ഥിതി സംരക്ഷണത്തിനും പൊതുസ്ഥലങ്ങളുടെ ശുചിത്വത്തിനുമായി പൗരന്മാരുടെയും സന്നദ്ധ പ്രവർത്തകരുടെയും...

ബള്ളാരി കേരള കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം ഇന്ന്

ബെംഗളൂരു: വടക്കൻ കർണാടകയിലെ പ്രമുഖ മലയാളി കൂട്ടായ്മയായ ബള്ളാരി കേരള കൾച്ചറൽ...

Related Articles

Popular Categories