ഭാര്യയുടെ തല അറുത്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസ്: പ്രതി പോലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു

ഗുവാഹത്തി: ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസില്‍ അറസ്റ്റിലായ യുവാവ് ഓടിക്കൊണ്ടിരുന്ന പോലീസ് വാഹനത്തില്‍ നിന്ന് ചാടിമരിച്ചു. 30കാരനായ രാമാനുജ് ഗോസ്വാമിയാണ് മരിച്ചത്. ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആൻഡ് ഹോസ്പിറ്റലില്‍ വൈദ്യപരിശോധനയ്ക്ക് ശേഷം ഗോസ്വാമിയെ ഹതിഗാവ് പോലീസ് സ്റ്റേഷനിലേക്ക് തിരികെ കൊണ്ടുപോകുന്നതിനിടെയാണ് പ്രതി വാഹനത്തില്‍ നിന്ന് ചാടിയത്.

ഗോസ്വാമി പെട്ടെന്ന് പോലീസ് സംഘത്തെ ആക്രമിക്കുകയും നരകാസുർ പഹാർ പ്രദേശത്തിന് സമീപം ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്ന് ചാടുകയും ഒരു കൊക്കയിലേക്ക് വീഴുകയുമായിരുന്നു. കൊക്കയിലേക്ക് വീണതിനെ തുടര്‍ന്ന് ഇയാള്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. യുവാവിനെ ജിഎംസിഎച്ചിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു.

സെപ്റ്റംബർ 3-നാണ് ഗുവാഹത്തിയിലെ ഫ്ലാറ്റില്‍ വെച്ച്‌ രാമാനുജ് ഗോസ്വാമി ഭാര്യയായ 25 കാരി റിയയെ കൊലപ്പെടുത്തിയത്. ഭാര്യയ്ക്ക് അന്യപുരുഷനുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി മൊഴി നല്‍കിയിരുന്നു. ഫ്ലാറ്റില്‍ നിന്ന് ദുർഗന്ധം പരന്നതിനെ തുടർന്ന് അയല്‍വാസികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

ഫ്രിഡ്ജില്‍ കറുത്ത പോളിത്തീൻ കവറിലായി സൂക്ഷിച്ച നിലയില്‍ റിയയുടെ അറുത്തുമാറ്റിയ തലയും വിരലുകളും പോലീസ് കണ്ടെടുത്തു. തുടർന്ന് സെപ്റ്റംബർ 6-ന് പോലീസിന് മുന്നില്‍ കീഴടങ്ങിയ പ്രതിയെ അറസ്റ്റ് ചെയ്യുകയും ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിടുകയുമായിരുന്നു.

SUMMARY: Case of beheading wife and storing head in fridge: Accused dies after jumping from police vehicle

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗായകൻ നരേഷ് അയ്യര്‍ വിവാഹിതനായി

ഡൽഹി: മലയാളികളുടെ ഹൃദയങ്ങളില്‍ ഇടം നേടിയ ഗായകൻ നരേഷ് അയ്യർ വിവാഹിതനായി....

തൃശൂർ എഞ്ചിനീയറിംഗ് കോളേജ് അലുമിനി മീറ്റ്

ബെംഗളൂരു: തൃശൂർ ഗവർമ്മെൻ്റ് എഞ്ചിനിയറിംഗ് കോളേജ് ബെംഗളൂരു ചാപ്റ്റർ അലുമിനി മിറ്റ്...

എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ഹര്‍ജി; മാണി സി കാപ്പന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: ചെക്ക് കേസില്‍ ശിക്ഷിക്കപ്പെട്ട പാലാ എംഎല്‍എ മാണി സി. കാപ്പനെ...

മുഖ്യമന്ത്രിയുടെ കെ.എസ്.ഇ.ബി എ.ഐ ഡാൻസ് വീഡിയോ നീക്കം ചെയ്ത് മെറ്റ; നടപടി വൈറലായതിന് പിന്നാലെ

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശൻറെ വൈറലായ കെഎസ്‌ഇബി ഡാൻസ് വിഡിയോ നീക്കി...

ബത്തേരി സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷ്ടിച്ച സംഭവം: സിപിഒ സബിത്തിനെതിരെ കേസ്

വയനാട്: സുല്‍ത്താൻ ബത്തേരി പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ നിരോധിത പുകയില...

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ്...

‘അഭിമന്യു വധക്കേസ് നടപടികള്‍ അടച്ചിട്ട മുറിയില്‍ വേണം’; കോടതിയെ സമീപിച്ച്‌ പ്രതികള്‍

തിരുവനന്തപുരം: എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യു വധക്കേസിലെ നടപടികള്‍ അടച്ചിട്ട മുറിയില്‍ വേണമെന്ന്...

പവര്‍കട്ട് പ്രതിസന്ധി: യൂണിറ്റിന് 30 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ കെഎസ്‌ഇബി

തിരുവനന്തപുരം: പവര്‍കട്ട് പ്രതിസന്ധി പരിഹരിക്കാന്‍ കടുത്ത നടപടിയുമായി സര്‍ക്കാര്‍. നാഷണല്‍ തെര്‍മല്‍...

Related Articles

Popular Categories