ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനവും ഭരണഘടനാ പദവിയിൽ 25 വർഷം പൂർത്തിയാക്കിയതും പ്രമാണിച്ച് ബി.ജെ.പി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന സേവാ സങ്കൽപ് അഭിയാന് ഇന്നു തുടക്കമാകും. ഒക്ടോബർ 17 വരെ സേവന, സാമൂഹിക, സാംസ്‌കാരിക പരിപാടികൾ നടത്തും. ഇന്ന് വൈകിട്ട് ഏഴിന് പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി രാജ്യത്തെ വീടുകളിൽ ‘ആശീർവാദ് കാ ദിയ’ ദീപം തെളിക്കും. വ്യാഴാഴ്ച വൈകുന്നേരം 6.45ന് ഉജ്ജയിനിലെ രാം ഘട്ടിൽ നിതിൻ നബിൻ ശിപ്ര ആരതി നടത്തി ദീപം തെളിക്കും. മോദിയുടെ ജന്മദേശമായ ഗുജറാത്തിലെ വഡ്നഗറിൽ നടക്കുന്ന മഹാ ആരതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കും. വഡ്നഗറിൽനിന്ന് വാരാണസിയിലേക്ക് പദയാത്രയും വാരാണസിയിൽനിന്ന് വഡ്നഗറിലേക്ക് ബൈക്ക് റാലിയും ഉണ്ടാകും.
ഇന്ന് രക്തദാന ക്യാമ്പുകൾ നടക്കും. ഒക്ടോബർ രണ്ടിന് ശുചിത്വയജ്ഞം, അങ്കണവാടി, ആശാ പ്രവർത്തകരെ ആദരിക്കൽ. ഒക്ടോബർ ഏഴിന് കാൽനട ജാഥകളും വാഹന റാലികളും വികസിത് ഭാരത് 2047 പ്രതിജ്ഞയുമുണ്ടാകും. ജെന്‍ സിയിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള പദ്ധതികളും ബിജെപി ആവിഷ്കരിച്ചിട്ടുണ്ട്. യുവാക്കളെ പങ്കെടുപ്പിച്ച് യാത്രകള്‍, സംവാദ പരിപാടികള്‍, ക്വിസ് മല്‍സരങ്ങള്‍, ശില്‍പശാലകള്‍ എന്നിവ ഇതിന്‍റെ ഭാഗമാണ്.
SUMMARY: Today is Prime Minister Modi’s birthday; BJP to observe ‘Seva Diwas’.
















