തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇടുക്കി, പത്തനംതിട്ട, ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ശനിയാഴ്ച മുതല്‍ മഴ ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ രാത്രി മധ്യകേരളത്തില്‍ പലയിടത്തും മഴ ലഭിച്ചത് ചൂടിന് ആശ്വാസം നല്‍കിയിരുന്നു. ശനിയാഴ്ച ഇടുക്കി ജില്ലയില്‍ യെല്ലോ അര്‍ട്ടുണ്ട്. വരുംദിവസങ്ങളില്‍ മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും മഴയുണ്ടാകും. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും. ഇതോടൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടായേക്കും.ഈ മാസം അവസാനത്തോടെ കാലവര്‍ഷം പൂര്‍ണമായി പിന്മാറി, തുലാവവര്‍ഷം വരുമെന്നാണ് പ്രതീക്ഷ. ഇത് കൂടുതല്‍ മഴ പെയ്യുന്നതിന് കാരണമാകും.
കഴിഞ്ഞ ദിവസങ്ങളിലും മഴ പ്രവചനം ഉണ്ടായിരുന്നെങ്കിലും പിന്നീടത് പിൻവലിക്കുന്ന സാഹചര്യമാണ് ഉണ്ടായത്. സംസ്ഥാനത്ത് ഇക്കൊല്ലത്തെ മഴക്കണക്ക് ആശങ്കപ്പെടുത്തുന്നതാണ്. തെക്ക് പടിഞ്ഞാറൻ മൺസൂണിന്റെ അവസാന ദിവസങ്ങളിലും പ്രതീക്ഷിച്ച മഴ ലഭിക്കാതായതോടെ കൊടുംചൂടാണ് അനുഭവപ്പെടുന്നത്.
SUMMARY: Low-pressure area in the Bay of Bengal; isolated rain likely in the state today; yellow alert issued for two districts.
















