ഇടുക്കി: കാന്തല്ലൂർ ഗുഹാനാഥപുരത്ത് ജനവാസമേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം വലിയ നാശനഷ്ടം വരുത്തിവെച്ചു. പുലർച്ചെ ഒരു മണിയോടെ കാടിറങ്ങിയ മൂന്ന് കാട്ടാനകള്‍ അടങ്ങുന്ന സംഘമാണ് പ്രദേശത്ത് ഭീതി പടർത്തിയത്. റോഡരികില്‍ നിർത്തിയിട്ടിരുന്ന ജീപ്പുകള്‍ കാട്ടാനകള്‍ കുത്തിമറിച്ചിടുകയും തകർക്കുകയും ചെയ്തു.
കഴിഞ്ഞ രണ്ടു ദിവസമായി പെരുമല സേക്രട്ട് ഹാർട്ട് സ്കൂള്‍ പരിസരത്തും സമീപറോഡുകളിലും മൂന്ന് കാട്ടാനകള്‍ തമ്പടിച്ചിരുന്നു. ആർ.ആർ.ടി സംഘം ആനയെ തുരത്താൻ നിരന്തരമായി ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും തന്നെ ഫലപ്രദമായില്ല. രാത്രികാലങ്ങളില്‍ റോഡുകളിലും സ്കൂള്‍ പരിസരത്തും ആനകള്‍ എത്തുന്നത് പ്രദേശവാസികളില്‍ വലിയ ഭീതിയാണ് സൃഷ്ടിക്കുന്നത്.
ഇതിനുപുറമെ ഇടുക്കി മൂന്നാർ കന്നിമല എസ്റ്റേറ്റിലും കാട്ടാനയുടെ ആക്രമണ ശ്രമം ഉണ്ടായി. അതേസമയം ജില്ലയില്‍ കാട്ടാനകളുടെ ശല്യം ദിനംപ്രതി വർദ്ധിച്ചുവരുന്നതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
SUMMARY: Wild elephant herd goes on a rampage in Kanthalloor; two jeeps parked by the roadside destroyed
















