ബെംഗളൂരു: സുവർണ കർണാടക കേരള സമാജം കൊത്തന്നൂർ ഓണാഘോഷം ജോസ് ആലുക്കാസ് ‘വർണ്ണങ്ങൾ 2026’സെപ്റ്റംബർ 27ന് രാവിലെ 10 മുതൽ കൊത്തന്നൂർ സാം പാലസിൽ നടക്കും. നിർധനരായ കുടുംബങ്ങളിൽ നിന്നുള്ള യുവതി യുവാക്കൾക്കായി സമൂഹ വിവാഹം, വിദ്യാർത്ഥികൾക്ക് പഠനസഹായ വിതരണം എന്നിവ ഒരുക്കിയിട്ടുണ്ട്. അത്തപ്പൂക്കളം, തിരുവാതിര, ശിങ്കാരിമേളം, ഓണസദ്യ, വിവിധ സാംസ്കാരിക പരിപാടികൾ എന്നിവ ഉണ്ടായിരിക്കും.
രാവിലെ നടക്കുന്ന ഉദ്ഘാടന ചടങ്ങായില് കെ ആർ പുരം എംഎൽഎ ബി എ ബസവരാജ്, മുൻ കർണാടക മന്ത്രി അരവിന്ദ് ലിംബാവലി, മഹാദേവപുര എംഎൽഎ മഞ്ജുള ലിംബാവലി, ജോസ് ആലുക്കാസ് മാനേജിംഗ് ഡയറക്ടർ ജോൺ ആലുക്കാസ്, നവജ്യോതി ഗ്രൂപ്പ് ഡയറക്ടർ ചന്ദ്രകാന്ത് കോനിഡാല എന്നിവർ പങ്കെടുക്കും.
നവവൃക്ഷ, വി സ്റ്റാർ എന്നിവരാണ് പരിപാടിയുടെ സഹപ്രയോജകർ. കൂടുതൽ വിവരങ്ങൾക്ക്: 97408 22558
99868 95580
















