തിരുവനന്തപുരം: ചിപ്സണ്‍ ഏവിയേഷനുമായുള്ള കരാർ കാലാവധി അവസാനിച്ചതോടെ സംസ്ഥാന സർക്കാരിന്റെ ഹെലികോപ്റ്റർ സേവനം ഇന്നുമുതല്‍ നിലയ്ക്കും. കരാർ പുതുക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി സർക്കാരിനോട് ശിപാർശ ചെയ്തിരുന്നെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല. പ്രതിമാസ കരാറിന് പകരം സർക്കാരിന് ആവശ്യമായ സമയത്ത് മാത്രം ഹെലികോപ്റ്റർ ഉപയോഗിക്കാമെന്നാണ് ചിപ്സണ്‍ ഏവിയേഷന്റെ പുതിയ നിർദേശം.
ഒരു മണിക്കൂർ ഉപയോഗത്തിന് നാല് ലക്ഷം രൂപയാണ് വാടക. നിലവില്‍ 25 മണിക്കൂർ ഉപയോഗത്തിന് 80 ലക്ഷം രൂപയാണ് സർക്കാർ നല്‍കുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് അന്നത്തെ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തിലാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനുള്ള നടപടി ആരംഭിച്ചത്. ആദ്യം പവൻ ഹൻസുമായാണ് സർക്കാർ കരാറിലേർപ്പെട്ടിരുന്നത്. പിന്നീട് ചിപ്സണ്‍ ഏവിയേഷനുമായി കരാർ ഒപ്പുവച്ചു. പുതിയ നിർദേശത്തില്‍ സർക്കാർ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല.
SUMMARY: With the contract period expiring, the state government will not have helicopter services starting today
















