ഓഡി കാറിനുള്ളിൽ റിയൽ എസ്റ്റേറ്റ് വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി; ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം

ബെംഗളൂരു: കോറമംഗളയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ഓഡി എസ്‌യുവിക്കുള്ളിൽ 46കാരനായ റിയൽ എസ്റ്റേറ്റ് വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കുടക് സ്വദേശിയായ സലീം അക്ബർ എസ്. ആണ് മരിച്ചത്. കൊരമംഗള പോലീസ് സ്റ്റേഷന് സമീപമുള്ള ഒരു ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിന് മുന്നിലാണ് ഞായറാഴ്ച രാവിലെ ഇയാളെ കാറിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോലീസിന്റെ സംശയം. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂ.

സലീം അക്ബർ ഓടിച്ചിരുന്ന ഓഡി എസ്‌യുവി പുലർച്ചെ 2.36ഓടെ കോറമംഗളയിലെ സാഗർ ഫാസ്റ്റ് ഫുഡിന് സമീപം എത്തി നിർത്തിയതായാണ് പോലീസ് പറയുന്നത്. ആ സമയത്ത് മഴയുണ്ടായിരുന്നു. പിന്നീട് പുലർച്ചെ റെസ്റ്റോറന്റ് ജീവനക്കാർ വാഹനം ശ്രദ്ധിക്കുകയും കാറിനുള്ളിൽ ഒരാൾ പ്രതികരിക്കാതെ കിടക്കുന്നത് കാണുകയും ചെയ്തു.

കാറിന്റെ വാതിൽ തുറന്ന നിലയിലായിരുന്നുവെന്നും ജീവനക്കാർ സലീമിനെ വിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്നും പോലീസ് അറിയിച്ചു. തുടർന്ന് കൊരമംഗള പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പോലീസ് സ്ഥലത്തെത്തി പരിശോധിച്ച ശേഷം സലീമിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. എന്നാൽ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സെന്റ് ജോൺസ് ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.

സലീം കോറമംഗളയിൽ താമസിച്ചുവരികയായിരുന്നു. നേരത്തെ ഇവിടെ ഒരു വീട് വാടകയ്ക്ക് എടുത്ത് താമസിച്ചിരുന്ന ഇയാൾ പിന്നീട് മറ്റൊരു സ്ഥലത്തേക്ക് മാറുകയും അടുത്തിടെ ഒരു ഹോട്ടലിൽ താമസിക്കുകയും ചെയ്തിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇയാളുടെ കുടുംബം കുടകിലാണ് താമസിക്കുന്നത്. പോലീസ് കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

സംഭവത്തിൽ നിലവിൽ അസ്വാഭാവികമായ ഇടപെടലിന്റെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. കാറും സംഭവസ്ഥലവും ഫോറൻസിക് സംഘം പരിശോധിച്ചു. വാഹനത്തിനുള്ളിലെ സാഹചര്യങ്ങളും സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
SUMMARY: Real estate businessman found dead inside Audi car; preliminary conclusion points to heart attack.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നെതന്യാഹുവിനെതിരെ കൈകോർത്ത് അറബ് പാർട്ടികൾ; ഐസൻകോട്ട് പ്രധാനമന്ത്രി സ്ഥാനത്തേക്ക്?

ജറുസലം: ഇസ്രയേലിൽ യാഷർ പാർട്ടി ചെയർമാൻ ഗാദി ഐസൻകോട്ടിനു പിന്തുണ പ്രഖ്യാപിച്ച്...

നെടുമ്പാശ്ശേരി അപകടത്തിൽ വാഹനം സഞ്ചരിച്ചത് 144 കിലോമീറ്റർ വേഗതയിലെന്ന് സ്ഥിരീകരണം

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പര്‍ വാഹനാപകടത്തില്‍ വാഹനം അമിതവേഗതയിലായിരുന്നുവെന്ന് ശരിവച്ച് ഇ...

നന്ദിനി പാലിന് പിന്നാലെ നെയ്യ്, വെണ്ണ, പനീർ വിലയും വർധിപ്പിച്ചു; പുതിയ നിരക്കുകൾ പ്രാബല്യത്തിൽ

ബെംഗളൂരു: കർണാടകയിലെ പ്രമുഖ ക്ഷീരോൽപ്പന്ന ബ്രാൻഡായ നന്ദിനിയുടെ നെയ്യ്, വെണ്ണ, പനീർ...

എസ്.ഐ.ആറിനെതിരെ ഫ്രീഡം പാർക്കിൽ ഇന്ത്യാ മുന്നണിയുടെ പ്രതിഷേധം

ബെംഗളൂരു: വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട സ്പെഷ്യൽ ഇൻ്റെൻസീവ് റിവിഷൻ (SIR) നടപടികളിലെ...

യെലഹങ്കയിൽ 13.20 ലക്ഷത്തിന്റെ സ്വർണക്കവർച്ച: പ്രതി പിടിയിൽ

ബെംഗളൂരു: യെലഹങ്ക ന്യൂ ടൗണിലെ ആഭരണശാലയിൽനിന്ന് 13.20 ലക്ഷം രൂപ വിലവരുന്ന...

18 വയസിൽ കൊലപാതകം; ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ പ്രതി 30 വർഷങ്ങൾക്കു ശേഷം പിടിയിൽ

തൃശൂർ: 1995ൽ തൃശൂർ നഗരത്തെ നടുക്കിയ മാർത്ത കൊലക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന...

നിയന്ത്രണങ്ങള്‍ക്ക് അവസാനം; ഡല്‍ഹി ജന്തര്‍ മന്തര്‍ റോഡ് തുറന്നു

ഡൽഹി: മാസങ്ങള്‍ നീണ്ട നിയന്ത്രണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ ഡല്‍ഹിയിലെ പ്രശസ്തമായ ജന്തർ...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: തൃശ്ശൂർ കുന്നംകുളം, ചെറുവത്തൂർ കുടുംബാംഗം മോളി കൊച്ചുണ്ണി (75) ബെംഗളൂരുവിൽ...

Related Articles

Popular Categories