തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വർധനവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 80 രൂപ വർധിച്ച് 14,135 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില 1,13,080 രൂപയാണ്. 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15,420 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 11,565 രൂപയുമാണ്.
പണിക്കൂലിയും ജിഎസ്‍ടിയും കൂടിയാകുമ്പോള്‍ ഒരു പവൻ സ്വര്‍ണം വാങ്ങിയാല്‍ സാധാരണക്കാരുടെ കീശ കാലിയാകും. വെള്ളി കിലോയ്ക്ക് 2,54,900 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും ഇന്ത്യൻ രൂപയുടെ മൂല്യവുമാണ് പ്രാദേശിക വിപണിയിലെ സ്വർണ വില നിശ്ചയിക്കുന്നത്. ഇന്ത്യ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്സ് അസോസിയേഷൻ പുറത്തുവിടുന്ന ജിഎസ്ടി ഇല്ലാത്ത അടിസ്ഥാന നിരക്കിനൊപ്പം പ്രീമിയം തുക കൂടി ചേർത്താണ് വ്യാപാരികള്‍ വില നിശ്ചയിക്കുന്നത്.
SUMMARY: Gold rate is increased
















