ബെംഗളൂരു: വൈറ്റ്‌ഫീൽഡ് മലയാളി സോഷ്യൽ ക്ലബ്ബിന്റെ (ഡബ്ല്യു.എം.എസ്.സി.) നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷം ‘തിമിർത്തോണം 2026’ സെപ്റ്റംബർ 20-ന് ശബരി വിഹാർ ഓഡിറ്റോറിയത്തിൽ നടന്നു.
കന്നമംഗല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. യെല്ലപ്പ ഉദ്ഘാടനം ചെയ്തു. മാർക്കോൺ ഹോംസ് പ്രധിനിധി അബ്ദുൾ ഖാദർ, ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ റംസീൽ മുഹമ്മദ് അലി എന്നിവരടക്കം നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ഡബ്ല്യു.എം.എസ്.സി. ഭാരവാഹികളായ ബിപിൻ, മിഥുൻ, റിന്റോ, വൈശാഖ്, രജിലേഷ്, അനിത, അജയ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിവിധ സാംസ്കാരിക പരിപാടികൾ, ഓണസദ്യ, ഗാനമേള, ഹാസ്യപരിപാടി, ഓണക്കളികള്‍, മത്സരങ്ങള്‍ എന്നിവ ഉണ്ടായിരുന്നു.
















