മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചാര്‍ട്ടേഡ് വിമാനയാത്ര; ചെലവ് ചിപ്സണ്‍ ഏവിയേഷൻ വഹിച്ചതായി രേഖ

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശൻ നടത്തിയ വിവാദ ചാർട്ടേഡ് വിമാനയാത്രയുടെ ചെലവുകള്‍ വഹിച്ചത് ചിപ്സണ്‍ ഏവിയേഷനാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവന്നു. 19 ലക്ഷത്തിലേറെ രൂപയാണ് കമ്പനി ഇതിനായി അടച്ചിട്ടുള്ളതെന്ന് മാധ്യമങ്ങള്‍ പുറത്തുവിട്ട വിവരങ്ങളില്‍ പറയുന്നു. കർണാടക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെജെ ജോർജിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കേളചന്ദ്ര ഏവിയേഷന്റെ വിമാനമാണ് യാത്രയ്ക്ക് ഉപയോഗിച്ചത്.

ഈ വിമാനത്തിന്റെ സർവീസ് ചുമതല ചിപ്സണ്‍ ഏവിയേഷനാണ്. സംസ്ഥാന സർക്കാരിന് കഴിഞ്ഞ മൂന്ന് വർഷമായി ഹെലികോപ്റ്റർ സേവനം നല്‍കിവരുന്ന ഈ കമ്പനി, നിലവിലെ കരാർ പുതുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ യാത്രാ വിവാദം പുറത്തുവരുന്നത്. മലപ്പുറത്തെ മഴക്കെടുതി വിലയിരുത്താനായി തിരുവനന്തപുരത്ത് നിന്ന് കരിപ്പൂരിലേക്ക് മുഖ്യമന്ത്രി നടത്തിയ ഈ സ്വകാര്യ യാത്ര വലിയ രാഷ്ട്രീയ പോരിനാണ് വഴിതുറന്നിരിക്കുന്നത്. സ്പോണ്‍സേഡ് യാത്രകള്‍ ഇനിയും തുടരുമെന്ന വിഡി സതീശന്റെ നിലപാടിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

വിഷയത്തില്‍ കോണ്‍ഗ്രസിനുള്ളിലും ശക്തമായ അതൃപ്തി നിലനില്‍ക്കുന്നുണ്ട്. മന്ത്രിമാരുടെ വിദേശയാത്രയും മറ്റ് സാമ്പത്തിക വിഷയങ്ങളും ചൂണ്ടിക്കാട്ടി പ്രതിപക്ഷം സർക്കാരിനെതിരായ വിമർശനങ്ങള്‍ കടുപ്പിക്കുന്നതിനിടെയാണ് യാത്രാ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണമെത്തിയത്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ കാലത്തെ യാത്രകളെ ഓർമ്മിപ്പിച്ചായിരുന്നു സതീശന്റെ ന്യായീകരണം. എന്നാല്‍ സർക്കാർ അഴിമതിയുടെയും ധൂർത്തിന്റെയും പ്രതിരൂപമായി മാറിയെന്ന് ആരോപിച്ച്‌ പ്രതിപക്ഷം ആക്രമണം കൂടുതല്‍ കടുപ്പിച്ചിട്ടുണ്ട്.

SUMMARY: Chief Minister V.D. Satheesan’s chartered flight journey; records indicate Chipson Aviation bore the cost

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘മിന്നല്‍, സ്വിഫ്റ്റ് ‘ കെഎസ്‌ആര്‍ടി ബസുകളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കണം; കത്ത് നല്‍കി അബിൻ വര്‍ക്കി എംഎല്‍എ

തിരുവനന്തപുരം: കെഎസ്‌ആർടിസി മിന്നല്‍, സ്വിഫ്റ്റ് ബസുകളില്‍ ഡ്രൈവർക്കും യാത്രക്കാർക്കും സീറ്റ് ബെല്‍റ്റ്...

സ്‌കൂള്‍ വിദ്യാര്‍ഥിക്ക് ജീവനക്കാരൻ്റെ മര്‍ദ്ദനം: നടപടിയെടുത്തില്ലെന്ന് ആരോപണം

കൊല്ലം: കടയ്ക്കലില്‍ ഒമ്പതാം ക്ലാസുകാരനെ സ്കൂള്‍ ജീവനക്കാരൻ എച്ചില്‍ കൈകൊണ്ട് കരണത്തടിച്ചെന്ന്...

48 മണിക്കൂറിനുള്ളില്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണം; രാജ്യവ്യാപക സമരത്തിന് സിജെപി

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്ന് കോക്രോച്ച്‌ ജനത...

പുതിയ വൈദ്യുതി കണക്ഷന് ഫീസ് കുത്തനെ കൂട്ടി; വര്‍ധന മൂന്നിരട്ടിവരെ

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷൻ എടുക്കുന്നതിനുള്ള ഫീസ് കുത്തനെ വർധിപ്പിച്ച്‌...

മദ്യലഹരിയില്‍ എഎസ്‌ഐ ഓടിച്ച കാറിടിച്ച്‌ മൂന്നു പേര്‍ക്ക് ഗുരുതര പരുക്ക്

കണ്ണൂർ: കണ്ണൂര്‍ അഴീക്കോട് മദ്യലഹരിയില്‍ എഎസ്‌ഐ ഓടിച്ച കാറിടിച്ച്‌ മൂന്നു പേര്‍ക്ക്...

ഏഷ്യന്‍ ഗെയിംസ്; വുഷുവില്‍ ഇന്ത്യയുടെ റോഷിബിന ദേവിക്ക് വെള്ളി

നഗോയ: ഏഷ്യൻ ഗെയിംസ് വുഷുവില്‍ ഇന്ത്യയുടെ അഭിമാനമുയർത്തി റോഷിബിന ദേവി വെള്ളി...

ശബരിമലയിലെ സ്വര്‍ണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: ശബരിമലയില്‍ നിന്ന് സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് ദേവസ്വം ബോർഡ്. 55.72 പവൻ...

ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്ന് 5 ലക്ഷം തട്ടി; നടി വര്‍ഷിണി വെങ്കട്ട് അറസ്റ്റില്‍

ചെന്നൈ: ഷോര്‍ട്ട് ഫിലിം നിര്‍മിച്ച്‌ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവിനെ കബളിപ്പിച്ച...

Related Articles

Popular Categories