ന്യൂഡല്‍ഹി: ബിജെപിക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. ‘വോട്ട് ചോരി’ (വോട്ട് മോഷണം) നടക്കുന്നത് ‘കാനൂന്‍ ചോരിക്ക്’ (നിയമങ്ങളുടെ മോഷണം) വഴിയൊരുക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വോട്ടുകള്‍ കവര്‍ന്നെടുക്കപ്പെടുമ്പോള്‍, അത്തരക്കാര്‍ തെരഞ്ഞെടുക്കുന്ന എംപിമാര്‍ നിര്‍മ്മിക്കുന്ന നിയമങ്ങള്‍ക്ക് യാതൊരു നിയമസാധുതയുമില്ലെന്നും അത് ജനങ്ങളുടെ നിയമങ്ങളെ കവര്‍ന്നെടുക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
The vote is the foundation of Indian democracy.
From the vote flows the power of our Constitution, the authority of our laws, and the legitimacy of our public institutions – this chain defines modern India.
Today this chain is broken, and this has never happened in India… pic.twitter.com/rUnA4uU8B7
— Rahul Gandhi (@RahulGandhi) September 24, 2026
തിരഞ്ഞെടുപ്പ് കമ്മിഷനിലെ ഭിന്നതകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി ഇത് പറഞ്ഞത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ദേശദ്രോഹിയാണെന്നും രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയിലെ ജനാധിപത്യം തകര്‍ക്കപ്പെടുന്നത് കൈയുംകെട്ടി നോക്കിയിരിക്കില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഭരണകക്ഷിയുടെയും നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ‘വോട്ട് മോഷണത്തില്‍ നിന്നാണ് നിയമ മോഷണം ഉണ്ടാകുന്നത്. ഇന്ന് വോട്ടില്ല, നിയമനിര്‍മ്മാണ സംവിധാനവുമില്ല. വോട്ട് കവര്‍ച്ച ചെയ്യപ്പെട്ടാല്‍, അതുവഴി പാര്‍ലമെന്റിലെത്തിയ ജനപ്രതിനിധികള്‍ പാസാക്കുന്ന നിയമങ്ങളും മാറ്റങ്ങളും പോലും നിയമവിരുദ്ധമാണ്’ -രാഹുല്‍ ഗാന്ധി പറഞ്ഞു.
LIVE: Press Conference | Indira Bhawan, New Delhi https://t.co/knirJWJju9
— Rahul Gandhi (@RahulGandhi) September 24, 2026
2024 ലോക്സഭ തിരഞ്ഞെടുപ്പിൽ എൻഡിഎ 400 സീറ്റുകൾ നേടുമെന്നും അടുത്ത 30 വർഷത്തേക്ക് എൻഡിഎ ഭരണത്തിൽ തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പറഞ്ഞിരുന്നു. ഒരു രാഷ്ട്രീയനേതാവിനും ജനാധിപത്യത്തെക്കുറിച്ച് ഇത്തരത്തിൽ ആത്മവിശ്വാസത്തോടെ പറയാനാവില്ല. കാരണം, ജനാധിപത്യത്തിൽനിന്ന് ഭരണവിരുദ്ധ വികാരം ഇല്ലാതാവില്ല.’–രാഹുൽ ഗാന്ധി പറഞ്ഞു.
നിലവിലെ പ്രതിസന്ധികള്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറാണ് ഉത്തരവാദിയെന്നും, മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും ഇതില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തിയതായും രാഹുല്‍ അവകാശപ്പെട്ടു. രാജ്യവ്യാപകമായി എസ്‌ഐആര്‍ നടപ്പിലാക്കിയ കഴിഞ്ഞ 10 മാസത്തിനിടയില്‍ പല വിഷയങ്ങളിലും മറ്റ് രണ്ട് കമ്മീഷണര്‍മാരും ഗ്യാനേഷ് കുമാറുമായി യോജിച്ചിരുന്നില്ലെന്നും അവരെ പല കാര്യങ്ങളിലും ഇരുട്ടില്‍ നിര്‍ത്തിയെന്നുമുള്ള അന്വേഷണ റിപ്പോര്‍ട്ട് വന്ന പശ്ചാത്തലത്തിലാണ് രാഹുലിന്റെ പരാമര്‍ശം.
SUMMARY: There is vote stealing going on in the country, all the elections have been rigged, Gyanesh Kumar should resign; Rahul Gandhi
















