മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

ബെംഗളൂരു: മംഗളൂരു പാണ്ഡേശ്വരത്തുള്ള സ്വകാര്യ കോളജില്‍ മലയാളി വിദ്യാര്‍ഥിക്ക് നേരെ വിദ്യാര്‍ഥികളുടെ ക്രൂരമായ റാഗിങ്. തൃശൂര്‍ ചാവക്കാട് സ്വദേശിയും പാണ്ഡേശ്വര്‍ ശ്രീനിവാസ് കോളജിലെ ഒന്നാംവര്‍ഷ ബിബിഎ വിദ്യാര്‍ഥിയുമായ അമീര്‍ അലിക്കും സഹപാഠിക്കുമാണ് സീനിയര്‍ വിദ്യാര്‍ഥികളില്‍ നിന്ന് ക്രൂരമായ ശാരീരിക മാനസിക പീഡനങ്ങള്‍ നേരിടേണ്ടി വന്നത്.

അമീര്‍ അലിയുടെ പരാതിയില്‍ ഒമ്പത് മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്കെതിരെ വധശ്രമം, തട്ടിക്കൊണ്ടുപോകല്‍, റാഗിംഗ് വിരുദ്ധ നിയമലംഘനം തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ചുമത്തി മംഗളൂരു സൗത്ത് (പാണ്ഡേശ്വര്‍) പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളായ 5 വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. 4 വിദ്യാര്‍ഥികള്‍ ഒളിവിലാണ്. കേസിലുള്‍പ്പെട്ട എല്ലാവരും മലയാളികളാണ്.

പയ്യന്നൂര്‍ എട്ടിക്കുളം എംപി ഹൗസില്‍ എം.പി.റെഹാന്‍ (19), കാസറഗോഡ് തൃക്കരിപ്പൂരിലെ മുഹമ്മദ് ഉവൈസ് (19), കോഴിക്കോട് ആക്കല്‍ വട്ടപ്പൊയില്‍ വീട്ടില്‍ മുഹമ്മദ് ആദില്‍ (19), പയ്യന്നൂര്‍ സ്വദേശി രോഹന്‍ രനൂഷ് (19), കണ്ണൂര്‍ സ്വദേശി നഷീദ് അമീര്‍ (19) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അര്‍ഷക്, അനീഷ്, വി.പി.ആദില്‍, ഷിനാസ് എന്നിവരാണ് ഒളിവിലുള്ളത്. എല്ലാവരും ബിബിഎ ലോജിസ്റ്റിക്‌സ് രണ്ടാംവര്‍ഷ വിദ്യാര്‍ഥികളാണ്.

സെപ്റ്റംബര്‍ 19 ന് ഉച്ചയ്ക്ക് കോളേജിന് പുറത്തുകൂടി നടന്നുപോകുകയായിരുന്ന അമീര്‍ അലിയേയും സഹപാഠിയെയും മുതിര്‍ന്ന വിദ്യാര്‍ഥികള്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഇവരെ ബലമായി ബൈക്കില്‍ കയറ്റി കൊണ്ടുപോയി ഒരു മുറിയില്‍ തടങ്കലില്‍ വച്ചു. ചോദ്യം ചെയ്തപ്പോള്‍ ക്രൂരമായി മര്‍ദിക്കുകയും അടിവസ്ത്രം മാത്രം ധരിപ്പിച്ച് നിര്‍ബന്ധിച്ച് നിര്‍ത്തിക്കുകയുമായിരുന്നു. പീഡനത്തിനിടെ കുട്ടികള്‍ ഭയന്ന് നിലവിളിച്ചപ്പോള്‍ വായില്‍ തുണി തിരുകി ബെല്‍റ്റുകളും വസ്ത്രങ്ങള്‍ തൂക്കുന്ന ഹാങ്കറുകളും ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചു. വെള്ളം ചോദിച്ചപ്പോള്‍ മലിനജലം കുടിക്കാന്‍ നിര്‍ബന്ധിച്ചതായും തയാറാകാതിരുന്നപ്പോള്‍ ദേഹത്ത് ഒഴിച്ചതായും പറയുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അക്രമികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും വൈകിട്ട് 6 വരെ പീഡനം തുടര്‍ന്നതായും പരാതിയിലുണ്ട്.

വിദ്യാര്‍ഥി നാട്ടിലെത്തി മാതാപിതാക്കളെ വിവരമറിയിക്കുകയും തുടര്‍ന്നു വീട്ടുകാരോടൊപ്പം മംഗളൂരുവില്‍ തിരിച്ചെത്തി പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
SUMMARY: Brutal ragging on a Malayali student; 5 Malayalis in custody

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ; ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്...

ഭീകരവാദം: ഐക്യരാഷ്ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

ന്യൂ​യോ​ർ​ക്ക്: ഭീ​ക​ര​വാ​ദ​ത്തെ ഇ​ന്ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ചോ​ദ്യം ചോ​ദി​ച്ച പാ​കി​സ്ഥാ​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ന്...

നന്ദിനി പാലിന് വില വര്‍ധിപ്പിച്ചേക്കും 

ബെംഗളൂരു: കർണാടകയിലെ നന്ദിനി പാലിന്റെ വില വർധിപ്പിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ...

കേരളസമാജം ദൂരവാണിനഗർ ഓണാഘോഷത്തിന് സമാപനം

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ ഓണാഘോഷത്തിന് സമാപനം. 250 നർത്തകിമാരുടെ മെഗാ തിരുവാതിരക്കളിയോടെയാണ്...

നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാൻ, പ്രിയങ്ക നായർ വൈസ് ചെയർപഴ്സൻ

തിരുവനന്തപുരം: നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാനാകും. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ്...

കർണാടകയിലേക്ക് വൻ വ്യവസായ നിക്ഷേപങ്ങൾ; ബെംഗളൂരു കേന്ദ്രീകരിച്ച് പുതിയ പദ്ധതികൾക്ക് സാധ്യത

ബെംഗളൂരു: വ്യവസായ നിക്ഷേപം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കർണാടക സർക്കാർ സിംഗപ്പൂരിലെ വിവിധ...

പറക്കാനൊരുങ്ങിയ വിമാനത്തിൻ്റെ പൈലറ്റ് ‘അടിച്ചുഫിറ്റ്’, വിമാന സർവീസ് മുടങ്ങി; എയർ ഇന്ത്യയിൽ വീണ്ടും പൈലറ്റിന് സസ്‌പെൻഷൻ

ന്യൂഡൽഹി: വിമാനം പുറപ്പെടുന്നതിന് മുമ്പ് നടത്തിയ പരിശോധനയിൽ മദ്യം കഴിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്ന്...

വിസ്മയ മോഹന്‍ലാല്‍ പ്രധാനവേഷത്തില്‍; എസ് ക്യൂബ് ഫിലിംസിന്റെ മൂന്നാം ചിത്രം ഒരുങ്ങുന്നു

തിരുവനന്തപുരം : ഉയരെ, ജാനകി ജാനേ എന്നീ ചിത്രങ്ങൾക്ക് ശേഷം എസ്...

Related Articles

Popular Categories