പാക്കിസ്ഥാനില്‍ പോലീസ് ചെക്ക്‌പോസ്റ്റിന് നേരെ ചാവേര്‍ ആക്രമണം; സ്ത്രീകളും കുഞ്ഞുമടക്കം 12 പേര്‍ കൊല്ലപ്പെട്ടു

പെഷാവർ: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലുണ്ടായ ചാവേറാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. മുപ്പതോളം പേർക്ക് പരുക്കേറ്റു. ദേരാ ഇസ്മയിൽ ഖാനിലെ ചെക്പോയിന്റിനു സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന, സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്ന് പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിരോധിത ഭീകര സംഘടനയായ തെഹ്‌രീക്-ഇ-താലിബാൻ നടത്തിയ ആക്രമണത്തില്‍ രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു.

സ്ഫോടക വസ്തുക്കൾ നിറച്ച ട്രാക്ടർ തെഹ്സിലിലെ അമൻ മേല പൊലീസ് ചെക്പോസ്റ്റിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് റീജിയണൽ പോലീസ് ഓഫീസർ ഖാൻ മുബാഷിർ മാലിക് പറഞ്ഞു. കൊല്ലപ്പെട്ടവരിൽ കസ്റ്റംസ്, എക്സൈസ് ഉദ്യോ​ഗസ്ഥരുമുണ്ടെന്ന് പോലീസ് വ്യക്തമാക്കി.പരിക്കേറ്റവരെ ചികിത്സയ്ക്കായി ജില്ലാ ആസ്ഥാന ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങളും ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബോംബ് സ്ക്വാഡ് സ്ഥലത്ത് പരിശോധന തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

ആക്രമണത്തെത്തുടർന്ന് സുരക്ഷാ സേന പ്രദേശം വളയുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. പ്രദേശത്ത് കനത്ത ജാ​ഗ്രത നിർദേശം നൽകി.

ഖൈബർ പഖ്തൂൺഖ്വയിലെ തന്നെ കോഹട്ടിലെ പള്ളിക്കുനേരെ ചാവേറാക്രമണമുണ്ടായി 21 പേർ കൊല്ലപ്പെട്ട സംഭവത്തിന് ദിവസങ്ങൾക്കകമാണ് പുതിയ ആക്രമണം. അന്നത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ 15 പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. 78 പേർക്കാണ് പരുക്കേറ്റത്. അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പ്രവിശ്യയായ ഖൈബർ പഖ്തൂൺഖ്വയിൽ സമാന ആക്രമണങ്ങൾ വർധിക്കുകയാണ്.

SUMMARY: A suicide attack on a police checkpoint in Pakistan; 12 people including women and children were killed

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

ഡെറാഡൂൺ: ഉത്തരാഖാണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലിനെയും തുടർന്ന് മലയാളികൾ ഉൾപ്പെടെയുള്ള തീർത്ഥാടകർ...

കോ​ഹ്‌​ലി​ക്കും ഗി​ല്ലി​നും സെ​ഞ്ചു​റി; വിൻഡീസിനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ

തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് മിന്നും ജയം. വിൻഡിസ്...

നന്ദിനി പാലിന്റെ ഗുണനിലവാരം ഉറപ്പാക്കല്‍; പരിശോധനയ്ക്ക് 23 പ്രത്യേക സംഘങ്ങൾ 

ബെംഗളൂരു: കർണാടകയിൽ പാലിന്റെയും പാലുൽപ്പന്നങ്ങളുടെയും ഗുണനിലവാര പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വിഭാഗം....

വർത്തൂർ–ഗുഞ്ചൂർ റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പ്രത്യേക ദൗത്യസംഘം

ബെംഗളൂരു: വർത്തൂർ–ഗുഞ്ചൂർ റോഡിലെ രൂക്ഷമായ ഗതാഗതക്കുരുക്കും റോഡിന്റെ ശോച്യാവസ്ഥയും പരിഹരിക്കുന്നതിനായി വിവിധ...

പുതിയ ഗാർഹിക പാചകവാതക കണക്ഷൻ; സിലിണ്ടറിന്റെ വലിപ്പം കുറച്ചു; നിരക്ക് കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ഗാർഹിക പാചകവാതക കണക്ഷന് അപേക്ഷിക്കുന്നവർക്ക് ഇനി 14.2...

മദ്യപാനത്തിനിടെ വാക്കുതർക്കം; തൃശൂരിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

തൃശൂർ: മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ സുഹൃത്ത് കുത്തി കൊലപ്പെടുത്തി. കുളത്താശേരി...

കലാസ്വാദകർക്ക് നവ്യാനുഭൂതിയായി കഥകളി സന്ധ്യ

ബെംഗളൂരു: വിമാനപുര കൈരളീ നിലയം സ്കൂളിൽ 2023 മുതൽ നടന്നു വരുന്ന...

ചക്രവാതച്ചുഴിയുടെ സ്വാധീനം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: തെക്കൻ തായ്‌ലൻഡിനും സമീപ മ്യാൻമറിനും മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ...

Related Articles

Popular Categories