മൂവാറ്റുപുഴയിൽ ഗോഡൗണിന്റെ ലിഫ്റ്റ് പൊട്ടിവീണ് 19 കാരന് ദാരുണാന്ത്യം

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലെ തുറന്ന ലിഫ്റ്റ് തകർന്നുവീണ് തൊഴിലാളിയായ 19 കാരന് ദാരുണാന്ത്യം. പെരിങ്ങഴ തേവലത്തിൽ കൃഷ്ണന്റെയും സുശീലയുടെയും മകൻ അക്ഷയ് കൃഷ്ണനാണ് മരിച്ചത്. മൂവാറ്റുപുഴ വെള്ളൂർക്കുന്നത്തെ മുള്ളുംപുറം സ്റ്റോഴ്സിലെ ജീവനക്കാരനായിരുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടം. വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിന് സമീപത്തെ പുതുതായി നിർമിച്ച മൂന്നുനില കെട്ടിടത്തിലാണ് സ്ഥാപനത്തിന്റെ ഗോഡൗൺ പ്രവർത്തിച്ചിരുന്നത്. സാധനങ്ങൾ എടുക്കാനായി ഗോഡൗണിലെത്തിയ അക്ഷയ്, ആവശ്യമായ സാധനം കണ്ടെത്താനാകാത്തതിനെ തുടർന്ന് കടയിലേക്ക് വിളിച്ചിരുന്നു. തുടർന്ന് മറ്റൊരു ജീവനക്കാരൻ അവിടെ എത്തിയപ്പോഴാണ് അക്ഷയ് നിലത്തു വീണുകിടക്കുന്നത് കണ്ടത്. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കേറ്റ സാരമായ പരിക്കാണ് മരണകാരണം.

മൂന്നാം നിലയിൽ നിന്ന് ലിഫ്റ്റ് തകർന്നുവീഴുന്നതും അക്ഷയ് നിലത്തേക്ക് തെറിച്ചുവീഴുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അക്ഷയ്. സഹോദരി അരുണിമ. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് നാലിന് നടക്കും.
SUMMARY: 19-year-old dies tragically after godown lift collapses in Muvattupuzha.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസ്: ആന്റോ അഗസ്റ്റിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

കൊച്ചി: മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആന്റോ അഗസ്റ്റിന്...

സ്വർണ വിലയില്‍ വീണ്ടും കുതിപ്പ്

തിരുവനന്തപുരം: സ്വർണ വിലയില്‍ വീണ്ടും കുതിപ്പ്. ഇന്ന് രാവിലെ ഒരു പവൻ...

കാലത്തിന്റെ സ്പന്ദനമറിഞ്ഞ എം. ടി. സിനിമകൾ കാലാതീതം: ശാന്തകുമാർ എലപ്പുള്ളി

ബെംഗളൂരു: ചലച്ചിത്രശാഖയെ മാത്രമല്ല, സമൂഹത്തെ ഒന്നടങ്കം നിരന്തരം ചലിപ്പിച്ചുകൊണ്ടിരിക്കുന്ന ശക്തമായ സാന്നിധ്യമായി...

ഏഷ്യൻ ഗെയിംസ് ആര്‍ച്ചറിയില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണ്ണം; ഫൈനലില്‍ ചൈനയെ തകര്‍ത്ത് വനിതാ ടീം

നഗോയ: ഏഷ്യൻ ഗെയിംസ് ആർച്ചറി കോമ്പൗണ്ട് വനിതാ ടീം ഇനത്തില്‍ ചൈനയെ...

തടാകക്കരയിൽ ബാഗിൽ ഉപേക്ഷിച്ച നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: നഗരത്തിലെ അഗര തടാകത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ ബാഗിനുള്ളിൽ നവജാത...

6 മാസത്തോളം വീഡിയോ കണ്ട ശേഷം ആസൂത്രണം; യൂട്യൂബറുടെ വീട്ടില്‍ മോഷണം നടത്തിയ 4 പേര്‍ അറസ്റ്റിൽ; 98 പവൻ കണ്ടെത്തി

ചെന്നൈ: സ്വർണവും പണവും പ്രദർശിപ്പിച്ച് വീഡിയോയിട്ടതിന് പിന്നാലെ യൂട്യൂബറുടെ വീട്ടിലെ 118...

ഗാന്ധിജയന്തി അവധി; കേരളത്തിലേക്ക് സ്പെഷ്യല്‍ സര്‍വീസുകളുമായി കർണാടക ആർ.ടി.സി.

ബെംഗളൂരു: ഗാന്ധിജയന്തി അവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് ഒക്ടോബർ ഒന്നിന് ബെംഗളൂരുവില്‍ നിന്ന്...

ബെംഗളൂരുവില്‍ ബൈക്ക് അപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ ബൈക്ക് അപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു. കൊച്ചി പനയപ്പിള്ളി...

Related Articles

Popular Categories