നഗോയ: ഏഷ്യൻ ഗെയിംസ് ആർച്ചറി കോമ്പൗണ്ട് വനിതാ ടീം ഇനത്തില്‍ ചൈനയെ തകർത്തെറിഞ്ഞ് ഇന്ത്യക്ക് തിളക്കമാർന്ന സ്വർണ്ണനേട്ടം. അവസാന ഘട്ടം വരെ ആവേശം നിറഞ്ഞ ഫൈനല്‍ പോരാട്ടത്തില്‍ 238-234 എന്ന സ്കോറിനാണ് ശക്തരായ ചൈനീസ് സംഘത്തെ ഇന്ത്യൻ വനിതകള്‍ നിഷ്പ്രഭരാക്കിയത്. ഇന്ത്യക്ക് വേണ്ടി അമ്പെയ്ത്ത് പാതയില്‍ അസാമാന്യ കൃത്യതയോടെ അമ്പുകള്‍ എയ്തുവിട്ട ജ്യോതി സുരേഖ വെന്നം, പൃഥിക പ്രദീപ്, ചികിത തനിപർത്തി എന്നിവരടങ്ങിയ സംഘമാണ് രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തിയത്.
ഈ അപൂർവ്വ വിജയത്തോടെ 2014-ല്‍ ദക്ഷിണ കൊറിയ കുറിച്ച ലോക റെക്കോർഡിനും ഏഷ്യൻ റെക്കോർഡിനും ഒപ്പമെത്താനും ഇന്ത്യൻ സംഘത്തിന് സാധിച്ചു എന്നത് വിജയത്തിന്റെ തിളക്കം ഇരട്ടിയാക്കുന്നു. മത്സരത്തിലുടനീളം ചൈനയ്ക്ക് യാതൊരു അവസരവും നല്‍കാതെയാണ് ഇന്ത്യൻ പെണ്‍പട മേധാവിത്വം നിലനിർത്തിയത്.
SUMMARY: Another gold for India in Asian Games archery; women’s team defeats China in the final
















