നവവധുവിന് നേരെ സ്ത്രീധന പീഡനം; ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്

കൊല്ലം: നവവധുവിന് നേരെ സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരപീഡനം നടന്നതായി പരാതി. വിവാഹം കഴിഞ്ഞ് നാലുമാസം മാത്രം പിന്നിട്ട നവവധുവിനെ ഭർത്താവും ഭർതൃവീട്ടുകാരും ക്രൂരമായി മർദിച്ചതായാണ് പരാതി. പുത്തൻതുറ സ്വദേശിനിയായ അഞ്ജുവിനാണ് മർദനത്തില്‍ ഗുരുതരമായി പരുക്കേറ്റത്. സംഭവത്തില്‍ ഭർത്താവ് നന്ദുവിനെ ഒന്നാം പ്രതിയാക്കി ഭർതൃമാതാപിതാക്കളെ ഉള്‍പ്പെടെ മൂന്ന് പേർക്കെതിരെ പോലീസ് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

സൗദിയില്‍വച്ചും നാട്ടില്‍വച്ചും അഞ്ജു ക്രൂരമര്‍ദനത്തിന് ഇരയായി. സൈക്കോയെ പോലെയാണ് നന്ദു പെരുമാറിയിരുന്നതെന്ന് അഞ്ജു പ്രതികരിച്ചു. സൗദിയില്‍ ചെന്ന ശേഷമാണ് ദേഹോപദ്രവം തുടങ്ങിയതെന്നും മോളുടെ ജീവന്‍ കിട്ടിയത് ഭാഗ്യമാണെന്നും അഞ്ജുവിന്റെ കുടുംബം പ്രതികരിച്ചു. നാലുമാസം മുമ്പാണ് അഞ്ജുവും നന്ദുവും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച്‌ അഞ്ജുവിനെ ഭർതൃവീട്ടുകാർ പീഡിപ്പിക്കാൻ തുടങ്ങിയെന്നാണ് പരാതിയിലുള്ളത്.

വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം നന്ദു സൗദിയിലേക്ക് പോയിരുന്നു. പിന്നീട് അഞ്ജുവിനെയും കൊണ്ടുപോയി. അവിടെയും ശാരീരികവും മാനസികവുമായ പീഡനം തുടർന്നെന്നാണ് യുവതിയുടെ പരാതി. കുക്കർ, ലാപ്‌ടോപ്പ് ചാർജർ, ബെല്‍റ്റ് തുടങ്ങിയവ ഉപയോഗിച്ച്‌ മർദിച്ചതായും പരാതിയിലുണ്ട്. മർദനത്തില്‍ യുവതിയുടെ ദേഹമാസകലം ചതവുകളും മുറിവുകളും ഉണ്ടായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട ഫോട്ടോകളിലും ദൃശ്യങ്ങളിലും പരുക്കുകളുടെ പാടുകള്‍ വ്യക്തമാണ്.

സ്ത്രീധന പീഡനം, ശാരീരിക-മാനസിക ഉപദ്രവം എന്നിവ ആരോപിച്ച്‌ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ഭർത്താവ് നന്ദുവിനെ ഒന്നാം പ്രതിയാക്കിയും ഭർതൃമാതാപിതാക്കളെ ഉള്‍പ്പെടുത്തി മൂന്ന് പേർക്കെതിരെയുമാണ് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. പരുക്കേറ്റ അഞ്ജു നിലവില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

SUMMARY: Dowry harassment against newlywed bride; case registered against husband and his parents

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് ശാസ്ത്രജ്ഞര്‍ക്ക്; ഒപ്‌റ്റോജെനെറ്റിക്‌സ് ഗവേഷണത്തിന് അംഗീകാരം

സ്ററോക്ക്ഹോം: ഈ വർഷത്തെ നൊബേല്‍ സമ്മാന വാരത്തിന് സ്വീഡനിലെ സ്റ്റോക്ക്ഹോമില്‍ തുടക്കമായി....

വിമാന യാത്രക്കാര്‍ക്ക് വൻ തിരിച്ചടി; ഒക്ടോബര്‍ 6 മുതല്‍ ഇന്ധന നിരക്ക് കൂട്ടാൻ ഇൻഡിഗോ

ന്യൂഡല്‍ഹി: മിഡില്‍ ഈസ്റ്റിലെ സംഘർഷങ്ങളെ തുടർന്ന് വിമാന ഇന്ധന വിലയിലുണ്ടായ വൻ...

പത്തനാപുരത്ത് തൊഴിലുറപ്പ് തൊഴിലാളിയായ വയോധികയെ ചവിട്ടിക്കൊന്നു

കൊല്ലം: തൊഴിലുറപ്പ് തൊഴിലാളിയായ വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു. കൊല്ലം പത്തനാപുരത്ത് രാവിലെ...

ഗ്യാനേഷ് കുമാറിനെതിരായ ഹർജി; തിരഞ്ഞടുപ്പ് കമ്മീഷന് നോട്ടിസ് നല്‍കി സുപ്രിംകോടതി

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഹർജിയില്‍ വിശദീകരണം തേടി...

ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യം; ലൈഫ് പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ നിര്‍ധനര്‍ക്കു വീടുകള്‍ നിര്‍മിക്കുന്നതിന് ഇടതു സര്‍ക്കാര്‍ നടപ്പാക്കിയ ലൈഫ്...

പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ലുധിയാന: പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി വിദ്യാർഥിനി മരിച്ചു....

അട്ടപ്പാടി മധു വധക്കേസ്: സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

തിരുവനന്തപുരം: അട്ടപ്പാടി മധു വധക്കേസിലെ പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന...

പ്രവാസി മലയാളി അസോസിയേഷൻ കർണാടക മാറത്തഹള്ളി ശാഖ ഉദ്ഘാടനം

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ മാറത്തഹള്ളി ശാഖയുടെ ഔദ്യോഗിക ഉദ്ഘാടനം...

Related Articles

Popular Categories