50-ാമത് വയലാര്‍ പുരസ്കാരം ആര്‍ രാജശ്രീക്ക്

തിരുവനന്തപുരം: 2026ലെ വയലാർ രാമവർമ്മ മെമ്മോറിയല്‍ സാഹിത്യ അവാർഡ് ആർ. രാജശ്രീയ്ക്ക്. ആത്രേയകം എന്ന കൃതിക്കാണ് പുരസ്കാരം. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ ചേർന്ന ജഡ്ജിംഗ് കമ്മിറ്റിയുടെ ശുപാർശ വയലാർ രാമവർമ്മ മെമ്മോറിയല്‍ ട്രസ്റ്റ് അംഗീകരിച്ചു. ഒ. വി. ഉഷ, സുഭാഷ് ചന്ദ്രൻ, വി. വി. വിജയകുമാർ എന്നിവരാണ് ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങള്‍. ഒരു ലക്ഷം രൂപയും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ വെങ്കലത്തില്‍ നിർമ്മിച്ച ശില്പവും പ്രശസ്തിപത്രവുമാണ് അവാർഡ്.

അവാർഡ് തുക നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വയലാറിന്റെ 50-ാം സ്മൃതിയും അൻപതാം വയലാർ അവാർഡ് സമർപ്പണവും സമന്വയിപ്പിച്ച്‌ ഒരു വർഷക്കാലമായി നടത്തിവരുന്ന “വയലാർ വർഷം 2025-26” പരിപാടികളുടെ സമാപനവും 50-ാമത് വയലാർ സാഹിത്യ അവാർഡ് സമർപ്പണവും വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27ന് വൈകുന്നേരം 5:30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ച്‌ നടത്തും.

സംസ്ഥാന മുഖ്യമന്ത്രി വി. ഡി. സതീശൻ അവാർഡ് സമർപ്പിക്കും. വയലാർ വർഷം ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സാംസ്കാരിക മന്ത്രി പി. സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ നല്‍കും. അവാർഡ് നല്‍കുന്ന പ്രസക്ത വർഷത്തിന് മുൻപുള്ള അഞ്ച് വർഷങ്ങള്‍ക്കുള്ളില്‍ പ്രഥമ പ്രസിദ്ധീകരണം നടത്തിയ മലയാള സാഹിത്യ ശാഖയിലെ മൗലിക കൃതികളില്‍ നിന്നാണ് അവാർഡിന് അർഹമായ കൃതി തെരഞ്ഞെടുത്തത്.

SUMMARY: 50th Vayalar Award for R. Rajasree

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വയനാട്ടിൽ അതീവ്ര മഴ മുന്നറിയിപ്പ്: നാളെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടും; റിസോർട്ടുകൾക്കും ട്രക്കിങ്ങിനും വിലക്ക്

കൽപറ്റ: ജില്ല ഭരണകൂടം അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ വയനാട്ടിൽ...

ദൊഡ്ഡബള്ളാപുര റോഡിൽ കോൺക്രീറ്റ് മിക്സർ ലോറിയിടിച്ച് ഹോട്ടൽ ജീവനക്കാരൻ മരിച്ചു; സുഹൃത്തിന് പരിക്ക്

ബെംഗളൂരു: ദൊഡ്ഡബള്ളാപുര മെയിൻ റോഡിൽ കോൺക്രീറ്റ് മിക്സർ ലോറി ഇരുചക്രവാഹനത്തിലിടിച്ചുണ്ടായ അപകടത്തിൽ...

തടാകത്തിൽ കൈകാലുകൾ കഴുകാനിറങ്ങിയ രണ്ട് ആൺകുട്ടികൾ മുങ്ങിമരിച്ചു

ബെംഗളൂരു: കർണാടകയിലെ ബെളഗാവി ജില്ലയിൽ  തടാകത്തിൽ കൈകാലുകൾ കഴുകാനിറങ്ങിയ രണ്ട് ആൺകുട്ടികൾ...

എം.ആർ. അജിത് കുമാറിന്റെ സസ്പെൻഷൻ നീട്ടി

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിന്റെ സസ്പെൻഷൻ കാലാവധി 120 ദിവസം...

സംസ്ഥാനത്ത് മഴ കനക്കുന്നു; പാറശാല കെഎസ്ആര്‍ടിസി ഡിപ്പോയില്‍ അഞ്ച് ജീവനക്കാര്‍ക്ക് മിന്നലേറ്റു

തിരുവനന്തപുരം: പാറശാല കെഎസ്ആര്‍ടിസി ഡിപ്പോയിലെ അഞ്ച് ജീവനക്കാര്‍ക്ക് മിന്നലേറ്റു. പരുക്കേറ്റവരെ പാറശാല...

ഗോൾഡൻ ചാരിയറ്റിന്റെ 2026–27 സീസണിന് തുടക്കം; ആദ്യ യാത്രയിൽ 75 യാത്രക്കാർ

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ പ്രശസ്തമായ ആഡംബര വിനോദസഞ്ചാര ട്രെയിനായ ഗോൾഡൻ ചാരിയറ്റിന്റെ 2026–27...

സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ രോഗിക്ക് മരുന്ന് മാറി നൽകിയ ഫാർമസിസ്റ്റിന് സസ്പെൻഷൻ

തിരുവനന്തപുരം: അണ്ടൂർക്കോണം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഓട്ടിസം ബാധിച്ച യുവാവിന് മരുന്ന്...

Related Articles

Popular Categories