യെ​മ​നി​ൽ ഹൂ​തി നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മേഖലകൾ തിരിച്ചുപിടിക്കാൻ സൗ​ദി പിന്തുണയോടെ നീക്കം, ആയുധം വെച്ചു കീഴടങ്ങുന്ന ഹൂതികള്‍ക്ക് പൊതുമാപ്പ്

സനാ: യെമനിൽ ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള മുഴുവൻ പ്രദേശങ്ങളും തിരിച്ചുപിടിക്കാൻ സൗ​ദി അറേബ്യയുടെ പിന്തുണയോടെ യെമന്‍ ഭരണകൂടം സൈനിക നടപടി ആരംഭിച്ചു. രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​രം പൂ​ർ​ണ​മാ​യി വീ​ണ്ടെ​ടു​ക്കു​ന്ന​തു​വ​രെ പോ​രാ​ട്ടം തു​ട​രു​മെ​ന്ന് യെമൻ പ്ര​സി​ഡ​ന്‍റ് റ​ഷാ​ദ് അ​ൽ അ​ലി​മി വ്യ​ക്ത​മാ​ക്കി. ഹൂതികൾ ആയുധം വെച്ച് കീഴടങ്ങിയാൽ പൊതുമാപ്പ് നൽകുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

സമാധാന ചർച്ചകൾക്കും സംഘർഷങ്ങൾ ഒഴിവാക്കുന്നതിനുമായി സർക്കാരിന് നൽകാൻ കഴിയുന്ന എല്ലാ അവസരങ്ങളും സമയവും നൽകിയിരുന്നുവെന്നും എന്നാൽ സമാധാന ശ്രമങ്ങളെല്ലാം പൂർണ്ണമായി പരാജയപ്പെട്ട സാഹചര്യത്തിലാണ് സൈനിക നടപടിയിലേക്ക് കടക്കുന്നതെന്നും റഷാദ് അൽ അലീമി വ്യക്തമാക്കി.

2014 മു​ത​ൽ ത​ല​സ്ഥാ​ന​മാ​യ സ​നാ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ൾ ഹൂ​തി​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. അ​ന്താ​രാ​ഷ്ട്ര ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​ന്‍റെ പ്ര​ധാ​ന പാ​ത​യാ​യ ബാ​ബ് അ​ൽ മ​ന്ദ​ബ് ക​ട​ലി​ടു​ക്കും അ​തി​നോ​ട് ചേ​ർ​ന്നു​ള്ള ഏ​ക​ദേ​ശം 150 കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന ചെ​ങ്ക​ട​ൽ തീ​ര​പ്ര​ദേ​ശ​വും ഹൂ​തി​ക​ൾ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. അ​ടു​ത്തി​ടെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ താ​യി​സ് ന​ഗ​ര​ത്തെ സ​ർ​ക്കാ​രി​ന്‍റെ താ​ൽ​ക്കാ​ലി​ക ത​ല​സ്ഥാ​ന​മാ​യ അ​ദ​നു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന വി​ത​ര​ണ പാ​ത ഹൂ​തി​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ന​ഗ​ര​ത്തെ ഉ​പ​രോ​ധി​ക്കു​ക​യും ചെ​യ്ത​താ​ണ് പു​തി​യ സൈ​നി​ക നീ​ക്ക​ത്തി​ന് കാ​ര​ണം.

ഹൂ​തി​ക​ളു​ടെ സൈ​നി​ക താ​വ​ള​ങ്ങ​ളി​ൽ നി​ന്നും വി​ത​ര​ണ പാ​ത​ക​ളി​ൽ നി​ന്നും ജ​ന​ങ്ങ​ൾ ഒ​ഴി​ഞ്ഞി​രി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ, ആ​യു​ധം വ​ച്ചു കീ​ഴ​ട​ങ്ങു​ന്ന വി​മ​ത​ർ​ക്ക് പൊ​തു​മാ​പ്പ് ന​ൽ​കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം സൈനിക നീക്കം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ സൗ​ദി സഖ്യസേന കഴിഞ്ഞ മണിക്കൂറുകളില്‍ 50 ഓളം വ്യോമാക്രമണങ്ങള്‍ നടത്തിയതായി ഹൂതികള്‍ ആരോപിച്ചു. ഇതിന് പ്രതികാരമായി റിയാദിലുള്ള സൗ​ദി അരാംകോയുടെ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ക്ക് നേരെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായും ഹൂതികള്‍ അവകാശപ്പെട്ടു.
SUMMARY: Saudi-backed move to retake Houthi-controlled areas in Yemen; amnesty for Houthis who lay down their arms.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കൈക്കൂലി വാങ്ങുന്നതിനിടെ പോലീസ് കോൺസ്റ്റബിൾ ലോകായുക്തയുടെ പിടിയിൽ

ബെംഗളൂരു: ജാമ്യത്തിലിറങ്ങിയ പ്രതിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പോലീസ് കോൺസ്റ്റബിൾ ലോകായുക്തയുടെ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; റേസ് കോഴ്‌സ് റോഡ് ഇന്ന് മുതൽ 60 ദിവസത്തേക്ക് അടച്ചിടും

ബെംഗളൂരു: നഗരത്തിലെ പ്രധാന റോഡുകളിലൊന്നായ റേസ് കോഴ്‌സ് റോഡ് വൈറ്റ്-ടോപ്പിങ് പ്രവൃത്തികളുടെ...

യു​വ​തി​യു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ചു; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം:‌ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ചശേഷം സ്വകാര്യദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന...

പാലക്കാട് ഇടിമിന്നലേറ്റ് ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് പൊള്ളലേറ്റു

പാലക്കാട്: മണ്ണാര്‍ക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്ക് ഇടിമിന്നലേറ്റ് പരിക്ക്. മണ്ണാര്‍ക്കാട് കോട്ടോപ്പാടം...

ശക്തമായ മഴയ്ക്ക് സാധ്യത: സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ...

മഴക്കുറവ് തിരിച്ചടിയാകുന്നു; കെ.ആർ.എസ് അണക്കെട്ടിലെ ജലസംഭരണം പകുതിയോട് അടുക്കുന്നു

ബെംഗളൂരു: കാവേരി നദീതടത്തിലെ പ്രധാന ജലസ്രോതസ്സായ കൃഷ്ണരാജ സാഗർ അണക്കെട്ടിൽ ജലനിരപ്പ്...

കർണാടകയിൽ വരൾച്ചാ നഷ്ടം 46,324 കോടി

ബെംഗളൂരു: കർണാടകയിൽ വരൾച്ചയെ തുടർന്ന് കാർഷിക മേഖലയ്ക്കുണ്ടായ നഷ്ടം 46,324.50 കോടിയായി...

സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് ട്രക്കിലിടിച്ചു; നാല് പേർ മരിച്ചു

ഉത്തർപ്രദേശ്: ചണ്ഡിഗഡിൽനിന്ന് ഉത്തർപ്രദേശിലെ ദിയോറിയ ജില്ലയിലേക്ക് സൈനികന്റെ മൃതദേഹവുമായി പോയ സൈനിക...

Related Articles

Popular Categories