തിരുവനന്തപുരം: ബി.ജെ.പിയില്‍ ചേർന്നത് വൈകാരികമായ ഒരു നിമിഷത്തില്‍ എടുത്ത തെറ്റായ തീരുമാനമായിരുന്നുവെന്ന് പത്മജ വേണുഗോപാല്‍. ബി.ജെ.പിയില്‍നിന്ന് രാജിവെച്ചതിന് പിന്നാലെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് പത്മജയുടെ തുറന്നുപറച്ചില്‍. തന്റെ തീരുമാനം കെ. കരുണാകരനെയും തന്നെയും സ്നേഹിക്കുന്ന നിരവധി കോണ്‍ഗ്രസ് പ്രവർത്തകരുടെ മനസ്സില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചെന്നും അതില്‍ എല്ലാവരോടും ഹൃദയപൂർവം ക്ഷമ ചോദിക്കുന്നുവെന്നും പത്മജ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
വികാരപരമായ ഒരു നിമിഷത്തില്‍ ഞാൻ എടുത്ത തെറ്റായ തീരുമാനമായിരുന്നു ബിജെപി പ്രവേശനം എന്ന് രാജിവെച്ച വേളയില്‍ ഞാൻ പറഞ്ഞത് ഹൃദയത്തിന്റെ ഭാഷയിലാണ്. അന്ന് ഞാൻ എടുത്ത തീരുമാനം കെ. കരുണാകരൻ എന്ന വ്യക്തിയെയും എന്നെയും സ്നേഹിച്ച നിരവധി കോണ്‍ഗ്രസ് പ്രവർത്തകർക്ക് ആഴത്തില്‍ മുറിവേല്‍പ്പിച്ചു എന്ന തിരിച്ചറിവിലാണ് ഒരു മടങ്ങിവരവിന് ഞാൻ തയ്യാറെടുത്തത്.
ഏതെങ്കിലും ഒരു പദവി മോഹിച്ചല്ല മറിച്ച് ഒരു കോണ്‍ഗ്രസ്സുകാരിയായി മാറണം എന്നത് മാത്രമാണ് എന്റെ മനസ്സിലുള്ളത്. പല ഭാഗങ്ങളില്‍ നിന്നും ഉള്ള കോണ്‍ഗ്രസ് പ്രവർത്തകരുടെ വിമർശനങ്ങള്‍ പൂർണ്ണമായും ഉള്‍ക്കൊള്ളുകയും ഓരോ കോണ്‍ഗ്രസ് പ്രവർത്തകനും പ്രസ്ഥാനത്തിനും ഏറ്റ മുറിവിന് ഹൃദയത്തിന്റെ ഭാഷയില്‍ എല്ലാവരോടും ക്ഷമാപണം നടത്തുവാനും ഈ അവസരം ഞാൻ വിനിയോഗിക്കുകയാണ്. അടുത്ത മാസം അച്ഛന്റെ ചരമവാർഷിക വേളയില്‍ എന്റെ പ്രിയപ്പെട്ട കോണ്‍ഗ്രസ് പ്രവർത്തകർക്കൊപ്പം അച്ഛന്റെ സ്മൃതികുടീരത്തില്‍ ആദരവ് അർപ്പിക്കുക മാത്രമാണ് എന്റെ മുന്നിലുള്ള ലക്ഷ്യം.
SUMMARY: Padmaja Venugopal amid opposition to her return to the Congress















