കൊച്ചി: മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ എന്ന പേരിലെ തട്ടിപ്പില്‍ മുന്‍ കായിക മന്ത്രിയെ പ്രതിചേര്‍ത്തു. വി അബ്ദുറഹിമാന്, മുന്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി സത്യപാലന്, മുന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് യു ഷറഫലി എന്നിവരാണ് പ്രതികള്‍. തിങ്കളാഴ്ച കളമശ്ശേരി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ആര് ബി സി ക്കായി മുന്‍മന്ത്രി വഴിവിട്ട് ഇടപെട്ടുവെന്നും നേരായ ഉദ്ദേശത്തോടെയാണോ എന്ന് സംശയിക്കണമെന്നുമാണ് പ്രത്യേക അന്വേഷണ സംഘം പറയുന്നത്. സ്റ്റേഡിയം കൈമാറ്റത്തില്‍ സുതാര്യത ഉണ്ടായിട്ടില്ല.
ദിവസം എട്ടര ലക്ഷം രൂപ വാടകയുള്ള സ്റ്റേഡിയം രണ്ടുമാസവും നാലു ദിവസവും സൗജന്യമായി നല്കി. ഇതില്‍ സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയുണ്ട്. മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ടും ഇതിനായി ഒരുപോലെ പ്രവര്‍ത്തിച്ചുവെന്നും സ്റ്റേഡിയം കൈമാറ്റത്തില്‍ സര്‍ക്കാര്‍ ബാധ്യതയാകുന്ന ഉപാധികള്‍ ഉണ്ടാക്കിയെന്നും ഇതിന് കൃത്യമായ കരാറുണ്ടായില്ലെന്നും എസ് ഐ ടി. ഇന്നലെയാണ് ഇത് സംബന്ധിച്ച് ഉത്തരവിറങ്ങിയത്.
SUMMARY: Financial fraud involving Messi’s name: Former Sports Minister V. Abdurahiman named as an accused















