തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ചശേഷം സ്വകാര്യദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. കണിയാപുരം പള്ളിപ്പുറം സ്വദേശി മുഹമ്മദ് സഹീർ (26) ആണ് അറസ്റ്റിലായത്.
അമ്പൂരി സ്വദേശിയായ നഴ്സിംഗ് വിദ്യാർഥിനിയാണു പരാതിക്കാരി. ഇൻസ്റ്റഗ്രമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. യുവതിയും മുഹമ്മദ് സഹീറും മെയ് മാസത്തിലാണ് വിവാഹിതരായത്. വിവാഹശേഷം മുട്ടടയിൽ വാടകയ്ക്ക് താമസിച്ചുവരുന്നതിനിടെ മുഹമ്മദ് സഹീർ യുവതിയെ പീഡിപ്പിക്കാൻ തുടങ്ങിയിരുന്നു.
പണത്തിനായി യുവതിയെ ക്രൂരമായി മർദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. യുവതിയെ കെട്ടിയിട്ടും മർദിച്ചിരുന്നതായും ആരോപണമുണ്ട്. പീഡനം തുടർന്നതോടെ യുവതി വീട്ടിൽനിന്ന് രക്ഷപ്പെട്ട് കോളജ് ഹോസ്റ്റലിൽ അഭയം തേടി. ഇതിന് പിന്നാലെയാണ് യുവതിയുടെ സ്വകാര്യദൃശ്യങ്ങൾ പ്രതി വാട്സാപ് ഗ്രൂപ്പുകളിലും ഇൻസ്റ്റഗ്രാം, ടെലിഗ്രാം അക്കൗണ്ടുകളിലും പ്രചരിപ്പിച്ചത്. അധ്യാപകരുടെ സഹായത്തോടെയാണ് യുവതി പോലീസിൽ പരാതി നൽകിയത്. കോളജ് അധ്യാപകരാണ് മണ്ണന്തല പോ ലിസിൽ പരാതി നൽകുന്നതുൾപ്പെടെയുള്ള നടപടികൾക്ക് യുവതിക്ക് പിന്തുണ നൽകിയത്. കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ ഇന്നലെ പ്രതിയെ പിടികൂടി റിമാൻഡ് ചെയ്തു.
SUMMARY: Husband arrested for circulating private visuals of a young woman on social media.