ഇടുക്കി: കാറിനു പിന്നില്‍ ഇടിച്ച ബൈക്കില്‍ നിന്നു താഴെ വീണ യുവതി ലോറി കയറി മരിത്തു. മുണ്ടക്കയം പാലൂര്‍ക്കാവ് തെക്കേമല ആലഞ്ചേരി ആന്റണി മോളി ദമ്പതികളുടെ മകള്‍ ബിന്നിമോള്‍ ആന്റണിയാണു (26) മരിച്ചത്. ഇരുമ്പനം പുതിയ റോഡ് ജംക്ഷനു വടക്ക് മാക്സ്ഫണ്‍ ഹോട്ടലിന് മുന്നില്‍ വ്യാഴാഴ്ച രാത്രി 8.30നായിരുന്നു അപകടം.
കാറില്‍ ഇടിച്ചു മറിഞ്ഞ ബൈക്കില്‍നിന്നു താഴെ വീണ ബിന്നിയുടെ തലയിലൂടെ എതിര്‍ദിശയിലെത്തിയ മിനി ടാങ്കര്‍ ലോറി കയറുകയായിരുന്നു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് നഴ്സാണ് ബിന്നി. സംസ്കാരം ഇന്നു 11ന് തെക്കേമല സെന്റ് മേരീസ് പള്ളിയില്‍.
SUMMARY: A young woman died after being thrown from a motorcycle that rear-ended a car and subsequently being run over by a lorry
















