സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്‌ഫോര്‍ഡിനും

സ്ററോക്ക്‌ഹോം: സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക് 2026ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സ്മാരക പുരസ്‌കാരം അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞരായ റോബർട്ട് ഇ. ഹാളിനും മൈക്കല്‍ വുഡ്‌ഫോർഡിനും. മാക്രോ ഇക്കണോമിക് സ്ഥിരത കൈവരിക്കുന്നതിന്റെ സൂക്ഷ്മസാമ്പത്തിക അടിത്തറകളെക്കുറിച്ചുള്ള പഠനങ്ങള്‍ക്കാണ് ഇരുവരെയും പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

സ്റ്റോക്ക്ഹോമില്‍ തിങ്കളാഴ്ച റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഈ വർഷത്തെ നൊബേല്‍ പുരസ്‌കാര പ്രഖ്യാപനങ്ങളിലെ അവസാനത്തേതാണ് സാമ്പത്തിക ശാസ്ത്ര പുരസ്‌കാരം. ആല്‍ഫ്രഡ് നൊബേലിന്റെ സ്മരണാർഥം സാമ്പത്തിക ശാസ്ത്രത്തിനുള്ള ബാങ്ക് ഓഫ് സ്വീഡൻ പുരസ്‌കാരം എന്നതാണ് ഈ പുരസ്‌കാരത്തിന്റെ ഔദ്യോഗിക നാമം. 1968ലാണ് സ്വീഡിഷ് കേന്ദ്രബാങ്ക് ഇത് സ്ഥാപിച്ചത്. മറ്റ് നൊബേല്‍ പുരസ്‌കാരങ്ങള്‍ക്കൊപ്പം ഡിസംബർ 10ന് നടക്കുന്ന ചടങ്ങിലാണ് സാമ്പത്തിക ശാസ്ത്ര പുരസ്‌കാരവും സമ്മാനിക്കുന്നത്.

1896ല്‍ ആല്‍ഫ്രഡ് നൊബേല്‍ അന്തരിച്ച ദിവസമാണ് ഡിസംബർ 10. ഈ വർഷത്തെ പുരസ്‌കാരത്തുക 12 ദശലക്ഷം സ്വീഡിഷ് ക്രോണർ ആണ്. ഏകദേശം 12 ലക്ഷം യുഎസ് ഡോളറിന് തുല്യമായ തുകയാണിത്. മുൻവർഷം ബിസിനസ് നവീകരണവും പുതിയ കണ്ടുപിടിത്തങ്ങളും സാമ്പത്തിക വളർച്ചയിലും മനുഷ്യ ക്ഷേമത്തിലും ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച്‌ പഠനം നടത്തിയ മൂന്ന് ഗവേഷകർക്കായിരുന്നു സാമ്പത്തിക ശാസ്ത്ര പുരസ്‌കാരം ലഭിച്ചത്.

SUMMARY: Nobel Prize in Economics for Robert E. Hall and Michael Woodford

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ജന്തര്‍ മന്ദറില്‍ പ്രതിഷേധങ്ങള്‍ നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി

ഡൽഹി: ഡല്‍ഹി ജന്തര്‍ മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദികളുടെ പട്ടികയില്‍നിന്ന് നീക്കി...

നെടുമ്പാശ്ശേരി അപകടം; അറസ്റ്റിലായ സുഹൈല്‍ സജീവും സുഹൃത്ത് നിനവും ദുര്‍ഗുണപരിഹാര പാഠശാലയില്‍

കൊച്ചി: മൂന്നുപേരുടെ ജീവനെടുത്ത നെടുമ്പാശേരി വാഹനാപകടത്തില്‍ അറസ്റ്റിലായ സുഹൈല്‍ സജീവ്, സുഹൃത്ത്...

മലയാളി ലോങ് ജമ്പ് താരം ശ്രീശങ്കറിന് ലണ്ടനില്‍ ശസ്ത്രക്രിയ; ചികിത്സാച്ചെലവ് കേന്ദ്രം ഏറ്റെടുത്തെന്ന് സുരേഷ് ഗോപി

കൊച്ചി: പരുക്കിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാകുന്ന മലയാളി ലോങ്ജമ്പ് താരം...

സമരക്കടലായി രാജ്യതലസ്ഥാനം; സുപ്രീം കോടതിയിലേക്കുള്ള ഇന്ത്യ സഖ്യത്തിന്റെ മാര്‍ച്ച്‌ ആരംഭിച്ചു

ഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്‍ഡ്യ സഖ്യം സുപ്രിംകോടതിയിലേക്ക് 'ചലോ...

ഗ്യാനേഷ് കുമാറിനെ മാറ്റണം; നിയമസഭയില്‍ പ്രമേയം പാസാക്കി

തിരുവനന്തപുരം: രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ തല്‍സ്ഥാനത്തുനിന്ന് നീക്കം...

മാസപ്പടി കേസില്‍ പിണറായി വിജയൻ ഒന്നാം പ്രതി; രണ്ട് കേസുകളില്‍ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: സിഎംആർഎല്‍-എക്സാലോജിക് ഇടപാടില്‍ കേസെടുത്ത് വിജിലൻസ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ...

കോഴിക്കോട് താഴ്ചയിലേക്ക് സ്കൂട്ടര്‍ മറിഞ്ഞ് അപകടം; യുവതി മരിച്ചു

കോഴിക്കോട്: വീതി കുറഞ്ഞ വഴിയില്‍ നിന്നും താഴ്ചയിലേക്ക് സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തില്‍...

Related Articles

Popular Categories