കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ സത്യവാചകം ചൊല്ലിക്കൊടുത്തു. സംസ്ഥാനത്തിന്റെ 29-ാമത് ഗവർണറായാണ് മാഥൂർ ചുമതലയേറ്റത്. മുഖ്യമന്ത്രി വി.ഡി. സതീശൻ, നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാർ, ജനപ്രതിനിധികള്‍ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.

തമിഴ്നാട് ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ചുമതലയേറ്റതിനെത്തുടർന്നാണ് കേരളത്തില്‍ പുതിയ ഗവർണറെ നിയമിച്ചത്. സിക്കിം ഗവർണറായി പ്രവർത്തിച്ചുവരികയായിരുന്നു ഓം പ്രകാശ് മാഥൂർ. ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്നിക്കല്‍ കോംപൗണ്ട് പരിസരത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് മാഥൂറിനെ സ്വീകരിച്ചത്. മന്ത്രിമാർ, ചീഫ് സെക്രട്ടറി, തിരുവനന്തപുരം മേയർ വി.വി. രാജേഷ്, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്വീകരണച്ചടങ്ങില്‍ പങ്കെടുത്തിരുന്നു.

‘ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ പുതിയൊരു യാത്രയ്ക്ക് തുടക്കം കുറിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്’ എന്നായിരുന്നു കേരളത്തിലെത്തിയ ശേഷമുള്ള മാഥൂറിന്റെ ആദ്യ പ്രതികരണം.

SUMMARY: Om Prakash Mathur has taken charge as the 29th Governor of Kerala

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ ക്രമക്കേട്; പിപി ദിവ്യയ്‌ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

കണ്ണൂർ: മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ വിജിലൻസ്...

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് വലിയ ഇടിവ് രേഖപ്പെടുത്തി. പവന് 1400...

കോഴിക്കോട് മലബാര്‍ ഗോള്‍ഡിന്റെ നിര്‍മാണ കേന്ദ്രത്തില്‍ തീപിടിത്തം

കോഴിക്കോട്: ഉള്ളിയേരി മുണ്ടോത്ത് പ്രവർത്തിക്കുന്ന മലബാർ ഗോള്‍ഡിന്റെ ഓർനമെന്റ് ബോക്‌സ് നിർമാണ...

നെടുമ്പാശ്ശേരി മിനികൂപ്പര്‍ അപകടം: ഇഡിആര്‍ ജര്‍മ്മനിയിലേക്ക് അയക്കും

കൊച്ചി: നെടുമ്പാശ്ശേരിയില്‍ മൂന്ന് പേരുടെ മരണത്തിടയാക്കിയ മിനികൂപ്പർ അപകടവുമായി ബന്ധപ്പെട്ട വാഹനത്തിന്റെ...

രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച്‌ പ്രസംഗം; കണ്ണൂരില്‍ ബിജെപി നേതാവിനെതിരെ കേസെടുത്തു

കണ്ണൂർ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച്‌ പ്രസംഗിച്ച ബിജെപി നേതാവിനെതിരെ...

ഖത്തർ കെഎംസിസി ഓഫിസിൽ നിന്ന്​ എട്ട്​ കോടി കവർന്ന കേസ്: പ്രതികൾക്കെതിരെ അന്വേഷണം ഊർജിതമാക്കി പോലീസ്

കോഴിക്കോട്: ഖത്തറിലെ കെഎംസിസി ഓഫിസിൽ റൂം ബോയിയെ കെട്ടിയിട്ട്​ എട്ട്​ കോടി...

ദീപാവലി: പടക്കവിൽപ്പന നിയന്ത്രിക്കുന്നതടക്കമുള്ള സുരക്ഷ നടപടികൾക്ക് തുടക്കം

ബെംഗളൂരു: ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി നഗരത്തിൽ പടക്കവിൽപ്പന നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി...

Related Articles

Popular Categories