കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ ക്രമക്കേട്; പിപി ദിവ്യയ്‌ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

കണ്ണൂർ: മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടന്ന സാമ്പത്തിക ക്രമക്കേടുകളിലാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ടെൻഡർ നടപടികള്‍ പാലിക്കാതെ ‘കാർട്ടണ്‍ ഇന്ത്യ’ എന്ന കമ്പനിക്ക് നിർമ്മാണ കരാറുകള്‍ നല്‍കിയതാണ് പ്രധാന ആരോപണം.

ഈ കമ്പനി പി.പി ദിവ്യയുടെ ബിനാമി സ്ഥാപനമാണെന്നാരോപിച്ച്‌ കെ.എസ്.യു സംസ്ഥാന ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്തുവിവരങ്ങളും വിജിലൻസ് അന്വേഷണ പരിധിയില്‍ വരും. കെ.എസ്.യു നേതാവ് മുഹമ്മദ് ഷമ്മാസിന്റെ പരാതിയില്‍ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17(എ) പ്രകാരമുള്ള അന്വേഷണത്തിനാണ് സർക്കാർ അനുമതി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇതിനുള്ള അനുമതി നല്‍കിയിരുന്നില്ല. ജില്ലാ പഞ്ചായത്തിന്റെ കരാറുകള്‍ മുൻ പ്രസിഡന്റ് പി.പി ദിവ്യയുടെ ബിനാമി കമ്പനിയായ ‘കാർട്ടൻ ഇന്ത്യ അലയൻസിന്’ നല്‍കിയതിലൂടെ ഏകദേശം 11 കോടിയോളം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് പ്രധാന ആരോപണം. കമ്പനി ഡയറക്ടറായ മുഹമ്മദ് ആസിഫും ദിവ്യയുടെ ഭർത്താവ് അജിത്തും ചേർന്ന് കണ്ണൂർ പാലക്കയം തട്ടില്‍ നാലേക്കറോളം ഭൂമി സംയുക്തമായി വാങ്ങിയിട്ടുണ്ടെന്നും, ഇതിന്റെ രജിസ്ട്രേഷൻ രേഖകള്‍ സഹിതം ഷമ്മാസ് തെളിവുകള്‍ പുറത്തുവിട്ടിരുന്നു.

കൂടാതെ, കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ സെക്രട്ടറി അബ്ദുല്‍ ലത്തീഫിനെതിരെയും അന്വേഷണം നടത്താൻ ഉത്തരവിലുണ്ട്. മുൻ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തെത്തുടർന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് പി.പി. ദിവ്യക്കെതിരെ വീണ്ടും ഗുരുതരമായ അഴിമതി ആരോപണങ്ങളും വിജിലൻസ് അന്വേഷണവും വരുന്നത്. നേരത്തെ പെട്രോള്‍ പമ്പ് അനുമതിയുമായി ബന്ധപ്പെട്ടും ദിവ്യയുടെ ഭർത്താവിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയർന്നുവന്നിരുന്നു.

SUMMARY: Irregularities in Kannur District Panchayat; Government orders Vigilance probe against PP Divya

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ജര്‍മ്മനിയിലെ ഫ്‌ളാറ്റിലുണ്ടായ തീപിടുത്തം; രണ്ടു മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

കൊച്ചി: ജര്‍മ്മനിയിലെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. കൊല്ലം...

മദ്യലഹരിയിൽ സുഹൈൽ കാറോടിച്ചത് 150 കി.മീ വേഗത്തിൽ, അരക്കിലോമീറ്റർ കടന്നത് 11 സെക്കൻഡിൽ

കൊച്ചി: മദ്യലഹരിയിൽ പത്തൊമ്പതുകാരൻ സുഹൈൽ സജീവ് അമിതവേഗതയിൽ ഓടിച്ച മിനികൂപ്പർ സ്‌കൂട്ടറിൽ...

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത്...

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് വലിയ ഇടിവ് രേഖപ്പെടുത്തി. പവന് 1400...

കോഴിക്കോട് മലബാര്‍ ഗോള്‍ഡിന്റെ നിര്‍മാണ കേന്ദ്രത്തില്‍ തീപിടിത്തം

കോഴിക്കോട്: ഉള്ളിയേരി മുണ്ടോത്ത് പ്രവർത്തിക്കുന്ന മലബാർ ഗോള്‍ഡിന്റെ ഓർനമെന്റ് ബോക്‌സ് നിർമാണ...

നെടുമ്പാശ്ശേരി മിനികൂപ്പര്‍ അപകടം: ഇഡിആര്‍ ജര്‍മ്മനിയിലേക്ക് അയക്കും

കൊച്ചി: നെടുമ്പാശ്ശേരിയില്‍ മൂന്ന് പേരുടെ മരണത്തിടയാക്കിയ മിനികൂപ്പർ അപകടവുമായി ബന്ധപ്പെട്ട വാഹനത്തിന്റെ...

രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച്‌ പ്രസംഗം; കണ്ണൂരില്‍ ബിജെപി നേതാവിനെതിരെ കേസെടുത്തു

കണ്ണൂർ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച്‌ പ്രസംഗിച്ച ബിജെപി നേതാവിനെതിരെ...

Related Articles

Popular Categories