വിജിലൻസ് രഹസ്യവിവരങ്ങള്‍ ഇനി വിവരാവകാശ നിയമത്തിന് പുറത്ത്; വിജ്ഞാപനമിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ രഹസ്യവിഭാഗങ്ങളെ ഒഴിവാക്കി സർക്കാർ വിജ്ഞാപനമിറക്കി. പോലീസിലെയും ഇന്റലിജൻസിലെയും രഹസ്യവിഭാഗങ്ങളെ നേരത്തെ ഒഴിവാക്കിയതിന്റെ തുടർച്ചയായാണ് വിജിലൻസിലും ഈ മാറ്റം. വിവരാവകാശ നിയമത്തില്‍നിന്ന് സുരക്ഷാ – രഹസ്യാന്വേഷണ ഏജൻസികളെ ഒഴിവാക്കാൻ വ്യവസ്ഥചെയ്യുന്ന നിയമച്ചട്ടം ഉപയോഗിച്ചാണ് നടപടി.

വിവരാവകാശ പരിധിയില്‍നിന്ന് വിജിലൻസിന്റെ അതീവ പ്രാധാന്യമുള്ള രഹസ്യവിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ടി1 (T1), ടി2 (T2) എന്നീ രണ്ട് പ്രധാന സെക്ഷനുകളെയാണ് പുറത്താക്കിയിട്ടുള്ളത്. വിജിലൻസിലെ മിനിസ്റ്റീരിയല്‍, എക്സിക്യൂട്ടീവ്, ലീഗല്‍ ഉദ്യോഗസ്ഥരുടെ വാർഷിക രഹസ്യ റിപ്പോർട്ടുകള്‍, ഉയർന്ന സുരക്ഷാ പ്രാധാന്യമുള്ള വ്യക്തിഗത ഫയലുകള്‍, അതീവ രഹസ്യസ്വഭാവമുള്ള ടോപ്പ് സീക്രട്ട് രേഖകള്‍ എന്നിവ സൂക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നത് ടി1 സെക്ഷനാണ്.

വിജിലൻസ് ഉദ്യോഗസ്ഥരുടെ പ്രതിവാര ഡയറികള്‍ പ്രോസസ്സ് ചെയ്യല്‍, നിർണായകമായ സോഴ്സ് റിപ്പോർട്ടുകള്‍ എന്നിവ കൈകാര്യം ചെയ്യുന്നത് ടി2 സെക്ഷനാണ്. അതേസമയം, 2005-ലെ വിവരാവകാശ നിയമപ്രകാരം വിജിലൻസിന്റെ ഈ രഹസ്യവിഭാഗങ്ങളെ തുടക്കത്തില്‍ ഒഴിവാക്കിയിരുന്നതാണ്. എന്നാല്‍, പിന്നീട് 2022-ല്‍ ടി1, ടി2 സെക്ഷനുകളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി. ആ തീരുമാനമാണ് ഇപ്പോള്‍ വീണ്ടും തിരുത്തി ഉത്തരവിറക്കിയിരിക്കുന്നത്.

ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനം ഒക്ടോബർ 22-നാണ് പുറത്തിറങ്ങിയത്. വിവരാവകാശ നിയമപ്രകാരം മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് രഹസ്യവിഭാഗങ്ങളെ വീണ്ടും വിവരാവകാശ പരിധിക്ക് പുറത്താക്കിയതെന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയർന്നിട്ടുണ്ട്. എന്നാല്‍, സ്വാഭാവികമായ ഭരണനടപടികളുടെ ഭാഗമായാണ് വിജ്ഞാപനം പുറത്തിറക്കിയത് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

SUMMARY: Vigilance confidential information now outside the scope of the Right to Information Act; government issues notification

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തീവ്ര ന്യൂനമർദം ചുഴലിക്കാറ്റാകും; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത, പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ...

വന്യജീവി ആക്രമണം; കൃഷിനാശത്തിന്റെ നഷ്ടപരിഹാര തുക ഇരട്ടിയാക്കി വര്‍ധിപ്പിച്ചു

തിരുവനന്തപുരം: വന്യജീവി ആക്രമണത്തിലെ കൃഷിനാശത്തിന്റെ നഷ്ടപരിഹാര തുക വര്‍ധിപ്പിച്ചു. 100 ശതമാനമാണ്...

നായയുടെ കടിയേറ്റ് പശു ചത്തു; പാൽ പ്രസാദം കഴിച്ച 450 പേർക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകി

ഗോരഖ്പൂർ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നായയുടെ കടിയേറ്റ് ചത്തെന്ന് സംശയിക്കുന്ന പശുവിന്റെ പാലിൽ...

ഇന്ത്യൻ റെയില്‍വെയില്‍ 1250 ഒഴിവുകള്‍; ഒക്ടോബർ 27 മുതല്‍ അപേക്ഷിക്കാം

ഡൽഹി: ഇന്ത്യൻ റെയില്‍വേയിലെ സ്റ്റേഷൻ മാസ്റ്റർ തസ്തികകളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റിനായി അപേക്ഷ...

വന്യജീവി ആക്രമണം; കൃഷിനാശത്തിന്റെ നഷ്ടപരിഹാര തുക 100 ശതമാനം വര്‍ധിപ്പിച്ചു

തിരുവനന്തപുരം: വന്യജീവികളുടെ ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കി സർക്കാർ...

കൊച്ചിയില്‍ സിനഗോഗിന് മുന്നില്‍ തീയിട്ട സംഭവം; പ്രതി എബിന്‍ പോളിനെതിരെ യുഎപിഎ ചുമത്തി

കൊച്ചി: സിനഗോഗിന് മുന്നില്‍ തീയിട്ട കേസില്‍ പ്രതി എബിന്‍ പോളിനെതിരെ യുഎപിഎ...

പാമ്പാടിയില്‍ രണ്ട് യുവതികളുടെ മരണത്തിനിടയാക്കിയ അപകടം; ബസ് ഡ്രൈവര്‍ക്കെതിരെ കേസ്

പാമ്പാടി: പാമ്പാടിയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ടു വിദ്യാർഥിനികൾ മരിച്ച...

മലയാളി യുവാവിനെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കണ്ണൂർ സ്വദേശിയായ യുവാവിനെ ബെംഗളൂരുവിലെ  താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി....

Related Articles

Popular Categories