കൊച്ചിയില്‍ സിനഗോഗിന് മുന്നില്‍ തീയിട്ട സംഭവം; പ്രതി എബിന്‍ പോളിനെതിരെ യുഎപിഎ ചുമത്തി

കൊച്ചി: സിനഗോഗിന് മുന്നില്‍ തീയിട്ട കേസില്‍ പ്രതി എബിന്‍ പോളിനെതിരെ യുഎപിഎ ചുമത്തി. കേസ് അന്വേഷണം വൈകാതെ എന്‍ഐഎ ഏറ്റെടുക്കും. മൂവാറ്റുപുഴയില്‍ ആള്‍വാസമില്ലാത്ത കെട്ടിടത്തില്‍ ആക്രമണം നടത്തിയതിലും മൂവാറ്റുപുഴ യൂസ്ഡ് കാർ ഷോറൂം ആക്രമണത്തിലും എബിനെ പ്രതി ചേർത്തിരുന്നു. കേസിന്റെ ഗൗരവ സ്വഭാവം കണക്കിലെടുത്ത് അന്വേഷണം വൈകാതെ ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുക്കും.

നിലവില്‍ നാല് കേസുകളാണ് എബിൻ പോളിനെതിരെ പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മൂന്നിടങ്ങളില്‍ ഇയാള്‍ അക്രമണം നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. യുഎപിഎയിലെ 16, 18 വകുപ്പുകളാണ് എബിൻ പോളിനെതിരെ ചുമത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഐക്യം തകർക്കാൻ ലക്ഷ്യമിട്ടുള്ള അക്രമം, ഭീകര പ്രവർത്തനങ്ങള്‍ക്കായുള്ള ആസൂത്രണവും ഗൂഢാലോചനയും തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തുക.

എബിൻ പോളിന്റെ പശ്ചാത്തലവും സൗഹൃദ വലയങ്ങളും ആഴത്തില്‍ മനസ്സിലാക്കുന്നതിനായി കഴിഞ്ഞ ദിവസം അന്വേഷണ സംഘം ഇയാള്‍ പഠിച്ച പൂനെയിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. സിനഗോഗിന് മുന്നില്‍ തീയിട്ടതിന് പുറമെ, മൂവാറ്റുപുഴയിലെ ഒരു യൂസ്ഡ് കാർ ഷോറൂമിനും ഒഴിഞ്ഞുകിടന്ന വീടിനും തീവെച്ചതിന് പിന്നിലും എബിനാണെന്ന് കണ്ടെത്തിയതോടെയാണ് സംഭവത്തിന്റെ ഗൗരവം വർധിച്ചത്. തുടർന്നാണ് കേസില്‍ കർശന വകുപ്പുകള്‍ ചുമത്താനുള്ള തീരുമാനത്തിലേക്ക് അന്വേഷണ സംഘം എത്തിയത്.

SUMMARY: Incident involving arson in front of a synagogue in Kochi; UAPA invoked against the accused, Ebin Paul

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വന്യജീവി ആക്രമണം; കൃഷിനാശത്തിന്റെ നഷ്ടപരിഹാര തുക 100 ശതമാനം വര്‍ധിപ്പിച്ചു

തിരുവനന്തപുരം: വന്യജീവികളുടെ ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കി സർക്കാർ...

പാമ്പാടിയില്‍ രണ്ട് യുവതികളുടെ മരണത്തിനിടയാക്കിയ അപകടം; ബസ് ഡ്രൈവര്‍ക്കെതിരെ കേസ്

പാമ്പാടി: പാമ്പാടിയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ടു വിദ്യാർഥിനികൾ മരിച്ച...

മലയാളി യുവാവിനെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കണ്ണൂർ സ്വദേശിയായ യുവാവിനെ ബെംഗളൂരുവിലെ  താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി....

സിപിഎം മുൻ സംസ്ഥാന കമ്മിറ്റിയംഗം കെ പി സഹദേവൻ അന്തരിച്ചു

കണ്ണൂർ: സിപിഎം മുൻ സംസ്ഥാന കമ്മിറ്റി അംഗം കെ.പി. സഹദേവൻ അന്തരിച്ചു....

കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷം നവംബർ 7, 8 തിയതികളിൽ

ബെംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റിൻ്റെ ഓണാഘോഷപരിപാടിയായ "പൊന്നോണം 2026" നവംബർ...

ജര്‍മ്മനിയിലെ ഫ്‌ളാറ്റിലുണ്ടായ തീപിടുത്തം; രണ്ടു മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

കൊച്ചി: ജര്‍മ്മനിയിലെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. കൊല്ലം...

മദ്യലഹരിയിൽ സുഹൈൽ കാറോടിച്ചത് 150 കി.മീ വേഗത്തിൽ, അരക്കിലോമീറ്റർ കടന്നത് 11 സെക്കൻഡിൽ

കൊച്ചി: മദ്യലഹരിയിൽ പത്തൊമ്പതുകാരൻ സുഹൈൽ സജീവ് അമിതവേഗതയിൽ ഓടിച്ച മിനികൂപ്പർ സ്‌കൂട്ടറിൽ...

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ ക്രമക്കേട്; പിപി ദിവ്യയ്‌ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

കണ്ണൂർ: മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ വിജിലൻസ്...

Related Articles

Popular Categories