പിഎസ്‌സി ചെയർമാനെ പുറത്താക്കണം; രാഷ്ട്രപതിക്ക് ഗവർണറുടെ ശുപാർശ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ബൈ​ജു ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ഴു​വ​ൻ അം​ഗ​ങ്ങ​ളെ​യും പ​ദ​വി​യി​ൽ​നി​ന്ന് നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ൻ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ർ​ലേ​ക്ക​ർ രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​ന് ശി​പാ​ർ​ശ ചെ​യ്തു. ഗ​വ​ർ​ണ​ർ സ്ഥാ​ന​മൊ​ഴി​യു​ന്ന​തി​ന് ഒ​രാ​ഴ്ച മു​മ്പാ​ണ് ശി​പാ​ർ​ശ ന​ൽ​കി​യ​തെ​ന്നാ​ണ് സൂ​ച​ന. സം​സ്ഥാ​ന ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​ണ് ഇ​ത്ത​ര​ത്തി​ൽ ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി. ചെ​യ​ർ​മാ​ൻ അ​ട​ക്കം ആ​കെ 16 അം​ഗ​ങ്ങ​ളെ പു​റ​ത്താ​ക്ക​ണ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. ഭരണഘടനയുടെ 317-ാം അനുഛേദ പ്രകാരമാണ് ഗവർണ്ണറുടെ ഇടപെടൽ.

പിഎസ്‍സി ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് ഗവർണറാണ്. പക്ഷേ കാലാവധി തീരും മുമ്പ് പുറത്താക്കണമെങ്കിൽ രാഷ്ട്രപതിക്കാണ് അധികാരം. ആസൂത്രണ ബോർഡിലെ നിയമനത്തട്ടിപ്പിൽ പിഎസ്‍സിയുടെ ആഭ്യന്തരവിജിലൻസ് തന്നെ വീഴ്ച കണ്ടെത്തിയിരുന്നു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ടുകളും ലോക്ഭവന് ലഭിച്ച ഒരു കൂട്ടം പരാതികളും കണക്കിലെടുത്താണ് അർലേക്കറുടെ തീരുമാനം. എബിവിപി യുവമോർച്ച, യൂത്ത് കോൺഗ്രസ്, പൊതുപ്രവർത്തകർ എന്നിവർ നൽകിയ പരാതികളിലടക്കം നിയമോപദേശം തേടിയാണ് മിന്നൽ നീക്കം. പി.എസ്.സി നടത്തിയ പരീക്ഷകളും ചില നിയമനങ്ങളും സംശയത്തിലാകുകയും അന്വേഷണത്തിൽ ആസൂത്രണ ബോർഡിലേക്ക് നടത്തിയ നിയമനത്തിൽ ക്രമക്കേട് കണ്ടെത്തുകയും ചെയ്തിരുന്നു.

രാഷ്ട്രപതിക്ക് ലഭിച്ച ശുപാർശ ഇനി സുപ്രീം കോടതിക്ക് കൈമാറും. സുപ്രീം കോടതി അന്വേഷണത്തിന് ശേഷമാണ് അന്തിമതീരുമാനമെടുക്കുക. അന്വേഷണത്തിൽ ആരോപണം ശരിയെന്ന് തെളിഞ്ഞാൽ ചെയർമാനെ പുറത്താക്കാൻ സുപ്രീം കോടതി രാഷ്ട്രപതിക്ക് ശുപാർശ ചെയ്യും. പിന്നാലെ പുറത്താക്കി ഉത്തരവിറക്കും. രണഘടനാപരിരക്ഷയുള്ള സ്വതന്ത്രസ്ഥാപനമായതിനാൽ, ഗവർണർക്ക് നേരിട്ട് പി.എസ്.സി.യെ പിരിച്ചുവിടാനാവില്ല.
SUMMARY: PSC Chairman should be removed; Governor’s recommendation to the President

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വി.എം. സുധീരനെതിരായ വ്യാജവാർത്ത; കേസെടുത്ത് സൈബർ പോലിസ്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് വി എം സുധീരനെതിരായ വ്യാജവാർത്തയിൽ തിരുവനന്തപുരം സൈബർ...

പ്രശസ്ത പാചക വിദഗ്ധന്‍ ഷെഫ് ദാമോദരന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത പാചക വിദഗ്ധനും സെലിബ്രിറ്റി ഷെഫുമായ ദാമോദരന്‍ അന്തരിച്ചു. 72...

തൃശൂരിൽ രാപ്തിസാഗർ എക്സ്പ്രസിൽ തീപിടിത്തം; ഷോർട്ട് സർക്യൂട്ടെന്ന് നിഗമനം, യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കി

തൃശൂർ: തൃശൂർ ചാലക്കുടിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൻ്റെ കോച്ചിൽ തീപിടിത്തം. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക്...

ഇടുക്കിയിൽ ഏ​ല​ത്തോ​ട്ട​ത്തി​ൽ മ​രം ക​ട​പു​ഴ​കി വീ​ണു; ര​ണ്ട് വ​നി​താ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

അടിമാലി: ഇടുക്കി മാങ്കുളത്ത് ഏ​ല​ത്തോ​ട്ട​ത്തി​ൽ മരം വീണ് രണ്ട് തോട്ടം തൊഴിലാളികൾ...

പതിനേഴുകാരന്‍ ഓടിച്ച കാറിടിച്ചു; സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

കൊച്ചി: ചേരാനല്ലൂരിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മാഞ്ഞാലി സ്വദേശി...

ബെംഗ​ളൂ​രു​വി​ൽ നിന്നെത്തിയ ടൂറിസ്റ്റ് ബസിൽ നിന്ന് 30 കി​ലോ ക​ഞ്ചാ​വ് പിടിച്ചെടുത്തു; നാ​ലു​പേ​ർ പി​ടി​യി​ൽ

കോട്ടയം: പൊൻകുന്നത്ത് ബെംഗളൂരുവിൽ നിന്നെത്തിയ ടൂറിസ്റ്റ് ബസിൽ നിന്ന് 30 കിലോഗ്രാമിലേറെ...

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തില്‍ 62കാരന് പരുക്ക്

മലപ്പുറം: മലപ്പുറം അകംമ്പാടത്ത് കാട്ടാനയുടെ ആക്രമണത്തില്‍ 62കാരന് പരുക്ക്. എളമ്പിലാക്കോട് സ്വദേശി...

വി വി സുനോജ് അന്തരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ മലയാളി സാമൂഹ്യപ്രവർത്തന മേഖലയിൽ സജീവ സാന്നിധ്യമായിരുന്ന വി വി...

Related Articles

Popular Categories