ചെന്നൈ: പ്രശസ്ത പാചക വിദഗ്ധനും സെലിബ്രിറ്റി ഷെഫുമായ ദാമോദരന്‍ അന്തരിച്ചു. 72 വയസായിരുന്നു. അസുഖബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. പാചക കലയില്‍ നിറസാന്നിധ്യമായിരുന്ന ദാമോദരന്‍ ഒരു ദിവസം ഏറ്റവും കൂടുതല്‍ വിഭവങ്ങള്‍ പാചകം ചെയ്ത് ഗിന്നസ് റെക്കോഡ് നേടിയിരുന്നു. രാജ്യം പത്മശ്രീ നല്കി ആദരിച്ചിരുന്നു. മദ്രാസ് സര്‍വകലാശാലയില്‍ നിന്നും ഹോട്ടല്‍ മാനേജ് മെന്റില്‍ പിഎച്ച്ഡി നേടിയ ആദ്യ ഇന്ത്യന്‍ ഷെഫ് ആയിരുന്നു.
ഹോട്ടലുകളില്‍ പാത്രം കഴുകുന്ന ജോലിക്കാരനായിട്ടായിരുന്നു തുടക്കം. കഠിനാധ്വാനത്തിലൂടെ ഇന്ത്യയിലെ പ്രശസ്തരായ ഷെഫുമാരുടെ പട്ടികയില്‍ ഇടംനേടി. ഇടുപ്പെല്ലിലെ ഒടിവും കാല്‍മുട്ട് ശസ്ത്രക്രിയയും കാരണം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അദ്ദേഹം വീല്‍ചെയറിലായിരുന്നു.
SUMMARY: Renowned culinary expert Chef Damodaran has passed away.
















