ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അറബിക്കടലിലെയും ബംഗാൾ ഉൾക്കടലിലെയും കാലാവസ്ഥാ വ്യതിയാനങ്ങളുടെ സ്വാധീനത്തിൽ ബെംഗളൂരുവിലും സമീപ ജില്ലകളിലും നാളെ വരെ വ്യാപകമായ മഴയ്ക്കും തുടർന്ന് ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തിങ്കളാഴ്ച ബെംഗളൂരു, മൈസൂരു , കൊടഗു, ചാമരാജനഗര എന്നീ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബെംഗളൂരുവിൽ ഇന്ന് ആകാശം പൊതുവെ മേഘാവൃതമായിരിക്കുമെന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് പ്രവചനം. കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 28 ഡിഗ്രി സെൽഷ്യസുമായിരിക്കും.
തെക്കൻ ഉൾനാടൻ കർണാടകയിൽ ഒക്ടോബർ 27, 28 തീയതികളിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട് . മഴയെത്തുടർന്ന് റോഡുകളിൽ വെള്ളക്കെട്ടുണ്ടാകാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
SUMMARY: Rain to continue in Karnataka; yellow alert issued for four districts, including Bengaluru, today.
















