ട്രംപിന്റെ കടുത്ത വിമർശകൻ; ബ്രസീല്‍ പ്രസിഡന്റായി വീണ്ടും ഇടതുപക്ഷ നേതാവ് ലുല ഡ സില്‍വ 

ബ്രസീലിയ: ലാറ്റിൻ അമേരിക്കൻ ഇടതുപക്ഷത്തിന്റെ പ്രമുഖ മുഖവും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത വിമർശകനുമായ ലുല ഡ സിൽവ നാലാം തവണയും ബ്രസീൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മുൻ തീവ്രവലതുപക്ഷ പ്രസിഡന്റ് ജെയർ ബോൾസോനാരോയുടെ മകനും വലതുപക്ഷ സെനറ്ററുമായ ഫ്ലാവിയോ ബോൾസോനാരോയ്‌ക്കെതിരെയാണ് ലുലയുടെ വിജയം. വോട്ടെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ മുന്നിലായിരുന്ന ബോള്‍സൊനാരോയെ അട്ടിമറിച്ചാണ് ലുലയുടെ വിജയം. സുപ്പീരിയർ ഇലക്ടറൽ കോർട്ടിന്റെ കണക്കുകൾ പ്രകാരം, 51.8 ശതമാനം വോട്ട് ലുല നേടി. ബോൾസൊനാരോയ്ക്ക് 48.2 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

ബ്രസീലിയന്‍ ഇലക്ടറല്‍ കോര്‍ട്ട് വിജയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് ബ്രസീല്‍. ഇതോടൊപ്പം മെക്‌സിക്കോയിലും ഇടതുപക്ഷമാണ് ഭരിക്കുന്നത്. മേഖലയില്‍ ജനസംഖ്യയില്‍ രണ്ടാമതുള്ള രാജ്യമാണ് മെക്‌സിക്കോ. ലുലയുടെ വിജയാഘോഷത്തിന്റെ വീഡിയോ പുറത്തുവന്നു. നക്ഷത്രാകൃതിയിലുള്ള ചുവന്ന ഗ്ലാസുകള്‍ ധരിച്ചും ഭാര്യ റോസാംഗല ഡ സില്‍വയെ പുണര്‍ന്നുകൊണ്ടുമാണ് ലുല സന്തോഷം പങ്കുവെച്ചത്.

വടക്കുകിഴക്കന്‍ ബ്രസീലിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച ലുല രാജ്യത്തെ അറിയപ്പെടുന്ന ട്രേഡ് യൂണിയന്‍ നേതാവായിരുന്നു. ഒന്നാം ഘട്ടത്തില്‍ രണ്ടാമതെത്തിയ സ്ഥാനാര്‍ത്ഥി ജയം നേടുന്നത് 1980-കളില്‍ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ട ശേഷം ഇതാദ്യമാണ്. 2003 മുതല്‍ 2011 വരെയാണ് ലുല ആദ്യ രണ്ടുവട്ടം പ്രസിഡന്റായത്. 2022 ലെ തിരഞ്ഞെടുപ്പില്‍ ജെയര്‍ ബോള്‍സൊനാരോയെ പരാജയപ്പെടുത്തി അധികാരത്തിലെത്തി. രാജ്യത്ത് ദാരിദ്ര്യ നിര്‍മാര്‍ജ്ജനം സാധ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് ലുല ഭരണകൂടം പ്രവര്‍ത്തിച്ചത്.
SUMMARY: Trump’s fierce critic; Leftist leader Lula da Silva re-elected as Brazil’s president

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു

ലഖ്‌നൗ: ഉത്തർപ്രദേശിലെ സുല്‍ത്താൻപൂരില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം...

ചേരാനെല്ലൂർ അപകടം: വാഹന ഉടമയായ ജഡ്ജിക്കെതിരേ കേസെടുത്തു

കൊച്ചി: ചേരാനെല്ലൂരിൽ 17കാരനോടിച്ച കാറിടിച്ച് ഒരാൾ മരിച്ച കേസിൽ പിതാവിനെതിരേ കേസെടുത്ത്...

സ്വർണവിലയില്‍ നേരിയ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ നേരിയ വർധനവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും...

മലപ്പുറത്ത് മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ സ്‌കൂട്ടറിലിടിച്ച് അധ്യാപകൻ മരിച്ചു, ഒപ്പമുണ്ടായിരുന്ന യുവാവിന് പരുക്ക്

മലപ്പുറം: മദ്യലഹരിയില്‍ യുവാവ് അമിത വേഗത്തില്‍ ഓടിച്ച കാറിടിച്ച് അധ്യാപകന്‍ മരിച്ചു....

ചേരാനല്ലൂര്‍ വാഹനാപകടം; 17കാരന് ജാമ്യം അനുവദിച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡ്

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17കാരന് വീണ്ടും ജാമ്യം ലഭിച്ചു. ജുവനൈയിൽ...

ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍; 1081 കോടി രൂപ അനുവദിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം: ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ / ക്ഷേമ നിധി ബോര്‍ഡ്...

കർണാടകയിൽ മഴ തുടരും; ബെംഗളൂരു അടക്കം നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ...

കനത്ത മഴ; തമിഴ്നാട്ടിൽ മൂ​ന്ന് ജി​ല്ല​കളിൽ ഇ​ന്ന് സ്‌​കൂ​ളു​ക​ൾ​ക്ക് അ​വ​ധി

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ കനത്ത മഴ തുടരുന്നു. മഴക്കെടുതികളിൽ സംസ്ഥാനത്ത് ആ​റ് പേർക്ക്...

Related Articles

Popular Categories