കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17കാരന് വീണ്ടും ജാമ്യം ലഭിച്ചു. ജുവനൈയിൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കിയപ്പോഴാണ് ജാമ്യം ലഭിച്ചത്. കുടുംബവും നാട്ടുകാരും വിവിധ സംഘടനകളും പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് നടപടികളിലേക്ക് പോലീസ് കടന്നത്. സ്റ്റേഷൻ ജാമ്യത്തിൽ ഇറങ്ങിയ 17കാരനെ വീണ്ടും അപ്രിഹെൻഡ് ചെയ്ത് ജുവനൈയിൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കുകയായിരുന്നു.
എന്നാല്‍, ജാമ്യം അനുവദിച്ചത് അംഗീകരിക്കില്ലെന്നാണ് കുടുംബത്തിന്റെ പ്രതികരണം. അച്ഛന്റെ മൃതശരീരം വിട്ട് കിട്ടും മുമ്പാണ് വണ്ടിയിടിച്ചുകൊന്നവന് പൊലീസ് സ്റ്റേഷന് ജാമ്യം അനുവദിച്ചതെന്ന് കുടുംബം കുറ്റപ്പെടുത്തി. തങ്ങളുടെ അച്ഛന് തട്ടുകടക്കാരന് ആയതുകൊണ്ടല്ലേ. അവന് ജഡ്ജിയുടെ മകനല്ലേ. രണ്ട് ഇവിടെ രണ്ട് നിയമം ആണോ. ഇത്രയും സമയം വന്നിരുന്നിട്ടും ഒരക്ഷരം പോലീസുകാര്‍ പ്രതികരിച്ചിട്ടില്ലെന്നും മക്കള്‍ ആരോപിച്ചിരുന്നു. ‘എന്റെ അച്ഛനെ കൊന്നവരെ എന്തിന് വിട്ടുവെന്ന് ചോദിച്ചപ്പോള്‍ അവര്‍ക്ക് മറുപടിയില്ല. എന്റെ അച്ഛന്റെ ചിതപോലും കത്തി തീര്‍ന്നിട്ടില്ല. എന്നിട്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്. അവര്‍ക്ക് മനുഷ്യത്വം ഇല്ല. നീതിക്കായി ഏതറ്റം വരെയും പോകും. പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും സാധാരണക്കാർക്ക് എന്ത് ചെയ്യാൻ പറ്റുമെന്ന് കാണിച്ചു കൊടുക്കുമെന്നും മകൾ ഭദ്ര കീർത്തി പറഞ്ഞു.
ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് ചേരാനല്ലൂര്‍ കണ്ടെയ്നര്‍ റോഡില്‍ പതിനേഴുകാരന് ഓടിച്ച ബെന്‍സ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ മരിച്ചത്. അഡീഷണല്‍ ജഡ്ജിയുടെ മകന് ആണ് ഇടിച്ച വാഹനം ഓടിച്ചത്. 17കാരനെ പൊലീസ് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് പോലീസ് കടുത്ത നടപടയിലേക്ക് പോലും കടന്നത്. 17കാരനെതിരെ നരഹത്യവകുപ്പ് ചുമത്തുകയായിരുന്നു.
SUMMARY: Cheranalloor road accident: Juvenile Justice Board grants bail to 17-year-old
















