ചേരാനെല്ലൂർ അപകടം: വാഹന ഉടമയായ ജഡ്ജിക്കെതിരേ കേസെടുത്തു

കൊച്ചി: ചേരാനെല്ലൂരിൽ 17കാരനോടിച്ച കാറിടിച്ച് ഒരാൾ മരിച്ച കേസിൽ പിതാവിനെതിരേ കേസെടുത്ത് പോലിസ്. ഹൈക്കോടതിയുടെ അനുമതി തേടിയ ശേഷമാണ് 17കാരന്‍റെ പിതാവും വാഹന ഉടമയുമായ അഡീഷണൽ സെഷൻസ് ജഡ്ജി റിനോ ഫ്രാൻസിസ് സേവ്യറിനെതിരേ പോലിസ് കേസെടുത്തത്. പ്രായപൂർത്തിയാകാത്തയാൾക്ക് വാഹനം നൽകിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ, ആർ.സി. ഓണർ എന്നനിലയിലാണ് ജഡ്ജിക്കെതിരേ കേസ് രജിസ്റ്റർചെയ്തത്.

സംഭവത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. നടന്ന സംഭവങ്ങള്‍ ജുഡീഷ്യറിയ്ക്ക് അവമതിപ്പുണ്ടാക്കിയെന്ന് കോടതി വിലയിരുത്തി. ഹൈക്കോടതി രജിസ്ട്രിയോടാണ് റിപ്പോര്‍ട്ട് തേടിയത്. വാഹനത്തിന്റെ ആര്‍ സി ഓണര്‍ ജഡ്ജിയാണോയെന്ന് പരിശോധിക്കുകയാണ്. അതില്‍ റിപ്പോര്‍ട്ട് ലഭിച്ചശേഷം ജഡ്ജിയെ സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്നാണ് വിവരം.

അതേസമയം, പ്രായപൂർത്തിയാകാത്ത പ്രതിയുടെ ജാമ്യം റദ്ദാക്കാനും പോലിസ് എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ അപേക്ഷ നൽകും. പ്രതിക്കെതിരെ പോലീസ് 181,183 മോട്ടോർ ആക്ട് ചുമത്തിയിട്ടുണ്ട്. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചു, അമിതവേഗതിയിൽ വാഹനം ഓടിച്ചു എന്നിവയാണ് വകുപ്പുകൾ.

ഇതിനിടെ, 17കാരൻ അർധരാത്രി വാഹനവുമായി ഇറങ്ങിയത് റീൽസ് ചിത്രീകരിക്കാനാണെന്ന് പോലീസ് പറഞ്ഞു. അപകടം സംഭവിക്കുന്നതിന് മുമ്പ് ഇയാൾ 104 കിലോമീറ്റർ വേഗത്തിൽ വാഹനം ഓടിക്കുന്ന ദൃശ്യം പോലിസിനു ലഭിച്ചു. ഇയാൾ സ്ഥിരമായി വാഹനം ഓടിക്കുന്നയാളാണെന്നും പോലിസ് പറയുന്നു.

ഞായറാഴ്ച പുലർച്ചെയാണ് 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ മ‍ഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ (55) മരിച്ചത്. അപകടത്തിന് പിന്നാലെ 17 കാരനെ പോലിസ് കസ്റ്റഡിയിലെടുത്തെങ്കിലും വൈകുന്നേരത്തോടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
SUMMARY: Cheranalloor accident: Case registered against judge who owns the vehicle

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു

ലഖ്‌നൗ: ഉത്തർപ്രദേശിലെ സുല്‍ത്താൻപൂരില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം...

സ്വർണവിലയില്‍ നേരിയ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ നേരിയ വർധനവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും...

ട്രംപിന്റെ കടുത്ത വിമർശകൻ; ബ്രസീല്‍ പ്രസിഡന്റായി വീണ്ടും ഇടതുപക്ഷ നേതാവ് ലുല ഡ സില്‍വ 

ബ്രസീലിയ: ലാറ്റിൻ അമേരിക്കൻ ഇടതുപക്ഷത്തിന്റെ പ്രമുഖ മുഖവും യുഎസ് പ്രസിഡന്റ് ഡൊണാൾഡ്...

മലപ്പുറത്ത് മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ സ്‌കൂട്ടറിലിടിച്ച് അധ്യാപകൻ മരിച്ചു, ഒപ്പമുണ്ടായിരുന്ന യുവാവിന് പരുക്ക്

മലപ്പുറം: മദ്യലഹരിയില്‍ യുവാവ് അമിത വേഗത്തില്‍ ഓടിച്ച കാറിടിച്ച് അധ്യാപകന്‍ മരിച്ചു....

ചേരാനല്ലൂര്‍ വാഹനാപകടം; 17കാരന് ജാമ്യം അനുവദിച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡ്

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17കാരന് വീണ്ടും ജാമ്യം ലഭിച്ചു. ജുവനൈയിൽ...

ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍; 1081 കോടി രൂപ അനുവദിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം: ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ / ക്ഷേമ നിധി ബോര്‍ഡ്...

കർണാടകയിൽ മഴ തുടരും; ബെംഗളൂരു അടക്കം നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ...

കനത്ത മഴ; തമിഴ്നാട്ടിൽ മൂ​ന്ന് ജി​ല്ല​കളിൽ ഇ​ന്ന് സ്‌​കൂ​ളു​ക​ൾ​ക്ക് അ​വ​ധി

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ കനത്ത മഴ തുടരുന്നു. മഴക്കെടുതികളിൽ സംസ്ഥാനത്ത് ആ​റ് പേർക്ക്...

Related Articles

Popular Categories