നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന് പുതിയ പേര്

ബെംഗളൂരു: വടക്കുപടിഞ്ഞാറൻ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (എൻ‌ഡബ്ല്യുകെ‌ആർ‌ടി‌സി) പേര് കിത്തൂർ റാണി ചെന്നമ്മ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ എന്നാക്കുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ബെളഗാവി ജില്ലയിലെ ചരിത്രപ്രസിദ്ധമായ കിത്തൂരിൽ ഞായറാഴ്ച നടന്ന മൂന്നുദിവസത്തെ കിത്തൂർ ഉത്സവത്തിന്റെ സമാപനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ കിത്തൂർ റാണി ചെന്നമ്മയുടെ ധീരതയും ത്യാഗവും സ്വാഭിമാനവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും അവരുടെ ചരിത്രസ്മരണ നിലനിർത്തുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പേര് മാറ്റാനുള്ള തീരുമാനം. വരും ദിവസങ്ങളിൽ കോർപ്പറേഷന്റെ പേര് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കിത്തൂർ റാണി ചെന്നമ്മയുടെ ചരിത്രവും ബ്രിട്ടീഷ് ഭരണത്തിനെതിരായ പോരാട്ടവും ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി കിത്തൂരിൽ ഫ്രീഡം പാർക്ക് നിർമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പദ്ധതിക്കായി അടുത്ത സംസ്ഥാന ബജറ്റിൽ 40 കോടി വകയിരുത്തും. ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

റാണി ചെന്നമ്മയുടെ ജീവിതവും പോരാട്ടവും ചരിത്രപ്രാധാന്യമുള്ള കിത്തൂർ കോട്ടയുടെ പൈതൃകവും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കിത്തൂരിനെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കണമെന്ന പ്രാദേശിക ജനപ്രതിനിധികളുടെ ആവശ്യത്തോടും മുഖ്യമന്ത്രി അനുകൂലമായി പ്രതികരിച്ചു.
SUMMARY: New Name for North Western Karnataka Road Transport Corporation

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗതാഗതനിയമലംഘനം; 170 കേസുകൾ, 1.72 ലക്ഷം പിഴ

ബെംഗളൂരു: നഗരത്തിൽ ഗതാഗതനിയമലംഘനങ്ങൾ തടയുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുമായി ബെംഗളൂരു ട്രാഫിക്...

കർണാടകയിൽ അന്തിമ വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും; 43.82 ലക്ഷം നോട്ടീസുകളിലെ ഹിയറിങ് പൂർത്തിയായി

ബെംഗളൂരു: കർണാടകയിലെ 2026-ലെ അന്തിമ വോട്ടർപട്ടിക ഒക്ടോബർ 27-ന് പ്രസിദ്ധീകരിക്കും. പ്രത്യേക...

മഴയും മണ്ണിടിച്ചിലും; ഊട്ടി നീലഗിരി മൗണ്ടൻ ട്രെയിൻ സർവീസ് ഒക്ടോബർ 29 വരെ റദ്ദാക്കി

ചെന്നൈ: കനത്ത മഴയും മണ്ണിടിച്ചിലും കാരണം നീല​ഗിരി മൗണ്ടൻ റെയിൽവേ സർവീസുകൾ...

സ്‌കൂട്ടറിൽ നിന്ന് കാറിടിച്ച് തെറിച്ചുവീണ 12 വയസ്സുകാരന് ദാരുണാന്ത്യം

റാന്നി: ബന്ധുവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ഏഴാം ക്ലാസ് വിദ്യാർഥി വാഹനാപകടത്തിൽ...

ട്രെയിൻ യാത്രക്കാർക്ക് സന്തോഷ വാർത്ത; മാവേലി, മലബാർ, രാജ്യറാണി, അമൃത എക്സ്പ്രസുകൾക്ക് ഇനിമുതൽ ആധുനിക എൽഎച്ച്ബി കോച്ചുകൾ

കൊല്ലം: തിരുവനന്തപുരം നോർത്ത്–നിലമ്പൂർ രാജ്യറാണി, തിരുവനന്തപുരം–രാമേശ്വരം അമൃത, തിരുവനന്തപുരം–മംഗളൂരു മാവേലി, തിരുവനന്തപുരം–മംഗളൂരു...

‘ദൈവദശകം’ ആഗോള പാരായണ പരിപാടി

ബെംഗളൂരു: ശ്രീനാരായണ ഗുരുദേവൻ രചിച്ച വിശ്വസാഹോദര്യ പ്രാർത്ഥനാ ഗീതമായ ദൈവദശകത്തിന്റെ ആഗോള...

ബെംഗളൂരുവിൽ അന്തരിച്ചു 

ബെംഗളൂരു: ആലപ്പുഴ മാവേലിക്കര സ്വദേശിനി ശാന്ത മോഹൻ (76) ബെംഗളൂരുവിൽ അന്തരിച്ചു....

തമിഴ്‌നാട് മുൻ വിദ്യാഭ്യാസ മന്ത്രി അൻബില്‍ മഹേഷ് പൊയ്യാമൊഴി അറസ്റ്റില്‍

ചെന്നൈ: സ്വകാര്യ സ്‌കൂളുകള്‍ക്ക് ലൈസൻസും മറ്റ് അംഗീകാരവും നല്‍കുന്നതുമായി ബന്ധപ്പെട്ട നൂറ്...

Related Articles

Popular Categories