ന്യൂഡല്‍ഹി: യൂണിയൻ പുനഃസ്ഥാപിക്കണമെന്നും തിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് ജാമിഅ മില്ലിയ ഇസ്‌ലാമിയ സർവകലാശാലയിൽ വിദ്യാർഥികൾ നടത്തുന്ന സമരം വിജയം കണ്ടു. വിദ്യാര്‍ഥികളുടെ മുഴുവൻ ആവശ്യങ്ങളും സർവകലാശാല അംഗീകരിച്ചു. വൈസ് ചാൻസിലർ നേരിട്ടെത്തിയാണ് വിദ്യാർഥികളെ ഇക്കാര്യം അറിയിച്ചത്.
2027 മേയ് 15നകം വിദ്യാര്‍ത്ഥി യൂണിയന്‍ ഭണഘടന രൂപീകരിക്കും എന്നാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരിക്കുന്ന ഉറപ്പ്. അടുത്ത അധ്യയനവര്‍ഷം ആരംഭിച്ച് ആറാഴ്ചയ്ക്കകം തിരഞ്ഞെടുപ്പ് നടത്താമെന്നും സര്‍വകലാശാല ഉറപ്പ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി സർവകലാശാലയിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥി യൂണിയൻ നിലവിലുണ്ടായിരുന്നില്ല. യൂണിയന്‍ പുനഃസ്ഥാപിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഒക്ടോബർ 12-നാണ് ജാമിയ മില്ലിയ ഇസ്ലാമിയ സ്റ്റുഡന്റ്‌സ് യൂണിയൻ (JMISU) പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ക്യാമ്പസിൽ വിദ്യാർത്ഥി സമരം ആരംഭിച്ചത്. സമരം കടുത്ത സാഹചര്യത്തില്‍ ക്യാമ്പസ് അടച്ചിടുകയും ക്ലാസുകള്‍ ഓണ്‍ലൈന്‍ ആക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിദ്യാര്‍ഥികള്‍ സമരം തുടരുന്ന സാഹചര്യമാണ് ഉണ്ടായത്. ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ ഗൂഗിള്‍ മീറ്റിന്റെ പ്രൊഫൈല്‍ ചിത്രങ്ങള്‍ സമര മുദ്രാവക്യങ്ങളാക്കി മാറ്റിയും വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു.
SUMMARY: Demands accepted; student protest at Delhi’s Jamia Millia University heads towards success.
















