വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണം മൽക്കാപുരത്തുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് റിഫൈനറിയിൽ തീപിടിത്തം. തിങ്കളാഴ്ച രാത്രി 10 മണിയോടെ പിച്ച് ഇന്റർമീഡിയറ്റ് സ്റ്റോറേജ് ടാങ്കിലാണ് തീപിടിത്തമുണ്ടായത്. ആകാശത്തേക്ക് വലിയ ജ്വാലകളും കറുത്ത പുകയും സമീപവാസികളില്‍ വലിയ ആശങ്കയുണ്ടാക്കി. ബിടുമെന്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഇന്റര്‍മീഡിയറ്റ് ഉല്‍പ്പന്നമായ ‘റഫ് പിച്ച് ഓയില്‍’ അടങ്ങിയ ടാങ്കിന് സമീപമാണ് തീ പടര്‍ന്നത്.
A massive explosion reportedly occurred at an oil refinery in Visakhapatnam, triggering a major fire.
Huge flames were seen billowing from the facility, while thick smoke engulfed the surrounding area. The incident has triggered panic among residents in nearby localities.
The cause of the explosion, the extent of the damage and details of any casualties are yet to be ascertained.
Further details are awaited.
— Sowmith Yakkati (@YakkatiSowmith) November 2, 2026
റിഫൈനറിയിലെ സുരക്ഷാ വിഭാഗവും ഫയര്‍ ഫോഴ്‌സും ഉടന്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള തീവ്രശ്രമം നടത്തി. തീ ടാങ്കിനുള്ളില്‍ തന്നെ ഒതുങ്ങി നിന്നതിനാല്‍ മറ്റ് ഭാഗങ്ങളിലേക്ക് പടര്‍ന്നില്ലെന്ന് വിശാഖപട്ടണം പോലീസ് കമ്മീഷണര്‍ ശംഖബ്രത ബാഗ്ചി വ്യക്തമാക്കി. അപകടത്തില്‍ ആര്‍ക്കും പരിക്കോ ജീവഹാനിയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും പോലീസ് സംഘത്തെ വിന്യസിക്കുകയും ചെയ്തു.
അപകടത്തെക്കുറിച്ച് വ്യാവസായിക സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം അന്വേഷണം നടത്തുമെന്നും, നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും റിഫൈനറിയിലെ മറ്റെല്ലാ യൂണിറ്റുകളും സുരക്ഷിതമായി പ്രവർത്തിക്കുന്നുണ്ടെന്നും എച്ച്പിസിഎൽ ഔദ്യോഗികമായി അറിയിച്ചു.
എച്ച്പിസിഎൽ എക്സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ട വാർത്താക്കുറിപ്പിൽ, റിഫൈനറിയിലെ മറ്റെല്ലാ പ്രൊഡക്ഷൻ യൂണിറ്റുകളും പൂർണ്ണമായും സുരക്ഷിതമായി പ്രവർത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കി. ഉന്നതതല സുരക്ഷാ മാനദണ്ഡങ്ങളും അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള സജ്ജീകരണങ്ങളും റിഫൈനറിയിൽ ഉറപ്പാക്കിയിട്ടുണ്ടെന്നും കമ്പനി കൂട്ടിച്ചേർത്തു. മണിക്കൂറുകൾക്കുള്ളിൽ തന്നെ അന്തരീക്ഷം ശാന്തമാകുകയും റിഫൈനറിയുടെ പ്രവർത്തനം സാധാരണ നിലയിലാകുകയും ചെയ്തു.
SUMMARY: Major fire at the Hindustan Petroleum Corporation Limited refinery in Visakhapatnam
















