തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയിൽ വീണ്ടും വർധനവ്. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് ഇന്ന് 25 രൂപയാണ് കൂടിയത്. ഇതോടെ പുതുക്കിയ വിപണി വില ഗ്രാമിന് 12,800 രൂപയിലേക്ക് ഉയർന്നു. ആനുപാതികമായി 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് 200 രൂപ ഉയർന്ന് പുതിയ വില 1,02,400 രൂപയായും കുറിച്ചു.
അതേസമയം വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ നിരക്ക് 200 രൂപയില്‍ തുടരുന്നു. ഇതോടെ 10 ഗ്രാം വെള്ളിക്ക് 2,000 രൂപയും 100 ഗ്രാം വെള്ളിക്ക് 20,000 രൂപയും ഒരു കിലോഗ്രാം വെള്ളിക്ക് 2,00,000 രൂപയും വീതമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
SUMMARY: Gold rate is increased
















